ചില രാത്രികൾ അങ്ങനെയാണ്... കാടിന്റെ കറുപ്പഴകാണതിനെങ്കിലും പ്രണയത്തിന്റെ നിലാവെട്ടത്ത് നിന്നങ്ങനെ പുഞ്ചിരി തൂകും, മൗനമായി. ഒറ്റനക്ഷത്രം മാത്രം തെളിയുന്ന ആ രാത്രി വാക്കുകൾക്കതീതമായ പ്രണയമായി നമ്മുടെ മനസ്സിന്റെ ജനാലയ്ക്കപ്പുറം പൂത്തുലയും. ജാലകപ്പാളികളിലൂടെ അതിലേക്കു നോക്കി സങ്കൽപങ്ങളുടെ, സ്വപ്നങ്ങളുടെ മഞ്ചലേറിയങ്ങു യാത്ര പോകണം... കടലിന്റെ ശാന്തതയ്ക്കിപ്പുറം മിഴിചിമ്മിക്കിടക്കുന്ന മണൽപ്പരപ്പിലൂടെ നടക്കുന്ന ഏകാന്ത സഞ്ചാരിയെപ്പോലെ പ്രണയവഴികളിലൂടെ ആ രാത്രി നടന്നാൽ നമ്മൾ ഭൂമിയിലെ ഏറ്റവും മനോഹരമായൊരു സത്യത്തെ അനുഭവിച്ചറിഞ്ഞുവെന്നാണ് അർഥം...