nandini00
Active Ranker
ഇടക്കിടെ വന്നെത്തിനോക്കിപോവാൻ
മനസ്സിൽ തോന്നിപ്പിക്കുന്നൊരു
ഇഷ്ടം ഇന്നും ബാക്കിയാകുന്നുണ്ടെങ്കിൽ..
കാണുമ്പോഴൊന്നു പുഞ്ചിരിക്കാൻ
നമ്മിൽ പരിചയം ഇപ്പോഴും
ബാക്കിയുണ്ടെങ്കിൽ ..
ഒന്ന് മിണ്ടിതുടങ്ങിയാൽ
നിർത്താതിരിക്കാൻ നമുക്കിടയിൽ
ഇനിയും പറയാൻ ഒത്തിരി
ബാക്കിയുണ്ടെങ്കിൽ ..
വെറുതെ മോഹിക്കാനെങ്കിലും
ഇത്തിരിയെന്തോ നമ്മിൽ
ഇനിയും അവശേഷിക്കുന്നുവെങ്കിൽ
ഒന്ന് കെട്ടിപ്പിടിക്കാൻ
പാകത്തിന് ഇഷ്ടമായതെന്തോ
നമുക്കിടയിൽ ഇപ്പോഴും
ബാക്കിയാകുന്നുണ്ടെങ്കിൽ ..
തന്നുതീർത്തിനപ്പുറം ഒരു ചുംബനം
കൂടി ഇന്നും കൊതിക്കുന്നുണ്ടെങ്കിൽ
പിഴുതെറിയാൻ കഴിയാത്തത്ര
ആഴത്തിൽ നാം നമ്മെ പതിച്ചു
വെച്ചിട്ടുണ്ട് എന്നുതന്നെയാണ് അർത്ഥം..
ഹൃദയത്തിന്റെ മിടിപ്പിൽ കലർന്നൊരു
പ്രണയം തുടച്ചുമാറ്റാൻ കഴിയില്ലെന്നതാണ്
ഉത്തരം ...
മനസ്സിൽ തോന്നിപ്പിക്കുന്നൊരു
ഇഷ്ടം ഇന്നും ബാക്കിയാകുന്നുണ്ടെങ്കിൽ..
കാണുമ്പോഴൊന്നു പുഞ്ചിരിക്കാൻ
നമ്മിൽ പരിചയം ഇപ്പോഴും
ബാക്കിയുണ്ടെങ്കിൽ ..
ഒന്ന് മിണ്ടിതുടങ്ങിയാൽ
നിർത്താതിരിക്കാൻ നമുക്കിടയിൽ
ഇനിയും പറയാൻ ഒത്തിരി
ബാക്കിയുണ്ടെങ്കിൽ ..
വെറുതെ മോഹിക്കാനെങ്കിലും
ഇത്തിരിയെന്തോ നമ്മിൽ
ഇനിയും അവശേഷിക്കുന്നുവെങ്കിൽ
ഒന്ന് കെട്ടിപ്പിടിക്കാൻ
പാകത്തിന് ഇഷ്ടമായതെന്തോ
നമുക്കിടയിൽ ഇപ്പോഴും
ബാക്കിയാകുന്നുണ്ടെങ്കിൽ ..
തന്നുതീർത്തിനപ്പുറം ഒരു ചുംബനം
കൂടി ഇന്നും കൊതിക്കുന്നുണ്ടെങ്കിൽ
പിഴുതെറിയാൻ കഴിയാത്തത്ര
ആഴത്തിൽ നാം നമ്മെ പതിച്ചു
വെച്ചിട്ടുണ്ട് എന്നുതന്നെയാണ് അർത്ഥം..
ഹൃദയത്തിന്റെ മിടിപ്പിൽ കലർന്നൊരു
പ്രണയം തുടച്ചുമാറ്റാൻ കഴിയില്ലെന്നതാണ്
ഉത്തരം ...