എത്ര പിണങ്ങിയാലും അടുക്കുന്ന എന്തോ ഒരു കാന്ത ശക്തി നമുക്കിടയിൽ ഉണ്ട്. എങ്ങോട്ട് പോയാലും, എവിടെ വഴിമറന്നു നിന്നാലും, എൻ്റെ ഒരു നോക്കിൽ നീ വരുന്നതും, നിൻ്റെ ഒരു വാക്ക് കേൾക്കുമ്പോൾ എനിക്ക് നേടാൻ കഴിയുന്നതെല്ലാം വലിച്ചെറിയുന്നതും നമുക്കിടയിൽ പതിവായി മാറിയിരിക്കുന്നു. സ്നേഹത്തിൻ്റെ അതിർവരമ്പുകൾ പരസ്പരം നാം തീർത്തിട്ടില്ല. നീ നിൻ്റെ ഇഷ്ടവും, ഞാൻ എൻ്റെ ഇഷ്ടവും തന്നെയാണ് എന്നും നോക്കിയിരുന്നത്. എന്നിട്ടും പരസ്പരം നഷ്ടമാകും എന്ന് തോന്നുന്ന ഷണം വീണ്ടും തിരിച്ച് വരാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എന്നെ വിട്ട് കൊടുക്കാൻ നിനക്കും, നിന്നെ വിട്ട് കൊടുക്കാൻ എനിക്കും കഴിയില്ല എന്നതാണ് സത്യം. കാരണം ഈ കഴിഞ്ഞ 6 മാസവും, നിനക്ക് അധികാരത്തോടെ, അവൾ എൻ്റെ ആണെന്നും, എനിക്ക് നീ എൻ്റെ മാത്രം ആണെന്നും പറയാൻ സാധിച്ചിട്ടുണ്ട്. വഴക്കും പിണങ്ങി പൊക്കും സർവസാധാരണം ആയി മാറി നമുക്കിടയിൽ, എന്നിട്ടും വീണ്ടും തേടി വരുന്നുണ്ടെങ്കിൽ, അത് അടിയുറച്ച് പോയൊരു സ്നേഹത്തിൻ്റെ ശക്തി തന്നെയാണെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം.
ഹൃദയത്തിൻ നാഥം നീ,
മിഴികളിലെ അഞ്ജനവും നീ,
ഇടറിയ ചുണ്ടിലെ മൗനം
അറിയുന്നു ഞാൻ ഇന്ന്...
തിരിഞ്ഞു നടക്കാൻ
വിസമ്മതം മൂളിയെൻ ഉള്ളം...
നമ്മെ നമ്മൾ തോൽവിക്ക്
കൈയ്യിമാറരുത് ഇനി ഒരിക്കലും...
_ @Gupthan

ഹൃദയത്തിൻ നാഥം നീ,
മിഴികളിലെ അഞ്ജനവും നീ,
ഇടറിയ ചുണ്ടിലെ മൗനം
അറിയുന്നു ഞാൻ ഇന്ന്...
തിരിഞ്ഞു നടക്കാൻ
വിസമ്മതം മൂളിയെൻ ഉള്ളം...
നമ്മെ നമ്മൾ തോൽവിക്ക്
കൈയ്യിമാറരുത് ഇനി ഒരിക്കലും...
_ @Gupthan

Last edited: