പലരും പലതും പറഞ്ഞിട്ടും നിങ്ങൾ ഒരു ഹരിതകം നിറഞ്ഞ വനം ആയിട്ട് മാത്രമേ എനിക്ക് അനുഭവപെട്ടിട്ട് ഉള്ളൂ... നിങൾ തന്ന അകൽച്ചയെ പോലും സ്നേഹിക്കാൻ ഞാൻ ശ്രമിച്ചിട്ട് ഉണ്ട്... എന്നിട്ടും ഇപ്പോൾ മനസ്സിൽ ഒരു ആശങ്ക നിറയുന്നു... മനസ്സിൽ തുന്നി പിടിപ്പിച്ചതെല്ലാം പൊള്ള ആയിരുന്നോ എന്ന്... സ്നേഹം കണ്ടില്ല എന്ന് നടിച്ചതിൽ എനിക്ക് പരാതികൾ ഇല്ല... ചില വാക്കുകൾ പാലിക്കാൻ പറ്റില്ല എന്ന് ഉറപ്പുണ്ടായിരുന്നിട്ടും എന്തിന് തന്നു?... നിങ്ങളുടെ ഓരോ വാക്കും എൻ്റെ ഹൃദയത്തെ ഇത്രയേറെ സ്വാതീനിക്കും എന്ന് അറിഞ്ഞിട്ടും... പ്രണയിച്ചു എന്ന തെറ്റിന് നീ തന്ന ശിക്ഷയാണോ ഇത്... ഒരു ഉത്തരം അറിയാൻ പോലും ഉള്ള അർഹത നീ എനിക്ക് കൽപ്പിച്ച് തന്നില്ലല്ലോ...
തുന്നി പിടിപ്പിച്ചൊരായിരം വാക്കുകൾ
വ്യർത്ഥമായി മുന്നിൽ നിൽക്കവേ...
സത്യമെന്തെന്ന് അറിയാൻ,
വെമ്പൽ കൊള്ളുമ്പോൾ...
ഉത്തരങ്ങൾ നൽകാൻ,
നീയും വിസമ്മതിക്കുന്നു...
ജീവൻ തന്നു പ്രണയിച്ചിട്ടും,
ആശങ്കകൾ മാത്രം സമ്മാനിക്കാൻ,
തയാറാകുന്നുവോ നീ...
ഏകാന്ത യാത്രയിൽ,
ദാഹജലം വച്ചുനീട്ടി നീ,
മുന്നിൽ വന്നപ്പോൾ...
ഒരിറ്റ് തീർഥം പാനം ചെയ്യാൻ,
മോഹിച്ചതോ എൻ്റെ പിഴ...

തുന്നി പിടിപ്പിച്ചൊരായിരം വാക്കുകൾ
വ്യർത്ഥമായി മുന്നിൽ നിൽക്കവേ...
സത്യമെന്തെന്ന് അറിയാൻ,
വെമ്പൽ കൊള്ളുമ്പോൾ...
ഉത്തരങ്ങൾ നൽകാൻ,
നീയും വിസമ്മതിക്കുന്നു...
ജീവൻ തന്നു പ്രണയിച്ചിട്ടും,
ആശങ്കകൾ മാത്രം സമ്മാനിക്കാൻ,
തയാറാകുന്നുവോ നീ...
ഏകാന്ത യാത്രയിൽ,
ദാഹജലം വച്ചുനീട്ടി നീ,
മുന്നിൽ വന്നപ്പോൾ...
ഒരിറ്റ് തീർഥം പാനം ചെയ്യാൻ,
മോഹിച്ചതോ എൻ്റെ പിഴ...
