• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സൗഹൃദം

nandini00

Favoured Frenzy
ചില നേരങ്ങൾ നമ്മളെ
ഏകാന്തതയുടെ അപാരമായ ചുഴികളിലേക്ക്
പതുക്കെ വലിച്ചിഴയ്ക്കും.
ചുറ്റുമുള്ള ലോകം മുഴുവൻ ഉണ്ടായിട്ടും
ഒരാളുമില്ലാത്തതുപോലെ—
ശ്വാസം കിട്ടാതെ,
സ്വന്തം നിശ്ശബ്ദതയിൽ തന്നെ മുങ്ങിപ്പോകുന്ന ചില നിമിഷങ്ങൾ.

അങ്ങനെയൊരു നിമിഷത്തിൽ ആരോ ഒരു കൈ നീട്ടും. ഒരുപക്ഷേ, നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യരാകണമെന്നില്ല അവർ.
പക്ഷേ, ആ നിമിഷത്തിൽ നമ്മുടെ കൈയെത്തും ദൂരത്ത് , അല്ലെങ്കിൽ നിശ്ശബ്ദതയുടെ മറുവശത്ത്
ഒരു ശബ്ദമായി ഉണ്ടായിരുന്ന ഒരാൾ.

നാം ആ വിരൽത്തുമ്പിൽ മുറുകെപ്പിടിക്കും.
അറിയാതെ തന്നെ.

അവിടെ നിന്നാണ് ചില മനുഷ്യരിലേക്ക് നാം പതുക്കെ ഇറങ്ങിച്ചെല്ലുന്നത്—
ബന്ധങ്ങളുടെ പേരുകളില്ലാതെ,
പ്രതീക്ഷകളുടെ ഭാരമില്ലാതെ,
‘എന്തുകൊണ്ട്?’ എന്ന ചോദ്യങ്ങളില്ലാതെ.

നമുക്ക് ആവശ്യമുള്ളപ്പോൾ നമ്മുടെ അരികിൽ ഒരു ഇടം ഒഴിച്ചിടുന്നവർ.
തിരക്കുകൾക്കിടയിൽ പോലും നമുക്കായി കുറച്ചു സമയം മോഷ്ടിച്ചെടുക്കുന്നവർ.
നമ്മുടെ മുഖത്തെ മൗനം വായിച്ചെടുക്കുന്നവർ.
കുഞ്ഞു കുഞ്ഞു തമാശകളിലൂടെ,
നുറുങ്ങു കഥകളിലൂടെ,
അർത്ഥമില്ലാത്ത സംസാരങ്ങളിലൂടെ പോലും
നമ്മൾ അകപ്പെട്ടിരിക്കുന്ന ഇരുട്ടിൽ നിന്ന്
പതുക്കെ പുറത്തേക്ക് നടത്തിക്കൊണ്ടുവരുന്നവർ.

അവർ നമ്മളെ സുഖപ്പെടുത്താൻ
വലിയ വാക്കുകളൊന്നും പറയാറില്ല.
സമാധാനിപ്പിക്കാനുള്ള വലിയ ശ്രമങ്ങളൊന്നും നടത്താറില്ല.

അവരുടെ സാന്നിധ്യം മാത്രം മതി.

പ്രഭാതത്തിൽ തൊടിയിലെ വേലിപ്പടർപ്പിൽ
പുൽക്കൊടിയുടെ തുമ്പിൽ വിറച്ചുനിന്നിരുന്ന
ഒരു മഞ്ഞുതുള്ളി പണ്ട് കണ്ണിലേക്കിറ്റിച്ചിരുന്ന അതേ ശീതളിമപോലെ—
അവർ നമ്മളിലേക്ക് പകരുന്ന ഒരു നനവുണ്ട്.

അറിയാതെ,
നമ്മുടെ ഉള്ളിലെ ചൂട് കുറയുന്നു.
മുറിവുകളുടെ കാഠിന്യം അലിഞ്ഞുപോകുന്നു.
കരഞ്ഞുതീർക്കേണ്ടതില്ലാതെ,
പറഞ്ഞുതീർക്കേണ്ടതില്ലാതെ,
ഒന്നും വിശദീകരിക്കേണ്ടതില്ലാതെ തന്നെ
മനസ്സിനുള്ളിൽ ആശ്വാസത്തിന്റെ ആമ്പൽപ്പൂക്കൾ പതുക്കെ വിടരാൻ തുടങ്ങുന്നു.

അവരോടൊപ്പം ഇരിക്കുമ്പോൾ നമ്മുടെ ഉള്ളിലെ കൊടുങ്കാറ്റുകൾ സ്വയം മഴയായി തീരുന്നു. ഒരിക്കൽ ശ്വാസംമുട്ടിച്ചിരുന്ന അതേ മനസ്സ് ആഴവും സ്വച്ഛതയും നിറഞ്ഞ
ഒരു ശാന്തമായ തടാകമായി മാറുന്നു.

ചില സൗഹൃദങ്ങൾ
അങ്ങനെ ഹൃദയത്തോട് ചേർന്ന് നിൽക്കും—
പേരിടാനാവാത്തത്ര ആഴത്തിൽ,
വിട്ടുകളയാനാവാത്തത്ര സ്നേഹത്തിൽ.

ഈ ഭൂമിയിൽ നമ്മൾ ഏറ്റവും ഏകാന്തരായിരുന്ന നിമിഷത്തിൽ ഒരു വിരൽത്തുമ്പ് നീട്ടി
“ഇവിടെ ഞാൻ ഉണ്ടല്ലോ”
എന്ന് മാത്രം അറിയിച്ചൊരു മനുഷ്യനെക്കാൾ
മനോഹരമായ സൗഹൃദം മറ്റെന്തുണ്ട്?
 
Chilar angane apratheeshitham aayi namalilek ethum oru niyogam pole... Its a beautiful thing
 
Top