Galaxystar
Newbie
ഇരുളിന് കനം വെയ്ക്കാന്‍ തുടങ്ങിയപ്പോള്‍.. മുറ്റത്തു കൂടി വെറുതെ നടന്നു.. ഒറ്റയ്ക്ക് നടക്കാന്‍ വല്ലാതെ മോഹിച്ചു..
ആകാശം നോക്കി........
നക്ഷത്രങ്ങളോട് കിന്നാരം പറഞ്ഞ്.................
ചന്ദ്രന് പൂര്‍ണ്ണ രൂപത്തില്‍..........!
ഇന്ന് പൌര്ണമിയാണല്ലോ എന്നോര്‍ത്തു..
മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചും.. തെളിഞ്ഞും..
എന്നെ നോക്കി ചിരിച്ചു..
മുറ്റത്തെ വലിയ തെങ്ങിന്റെ ചോട്ടില് ഓലകള്ക്കിടയിലൂടെയുള്ള ആ ചിരി നോക്കി ഞാന്‍ ഏറെ നേരം നിന്നു...
മുഴുവനും തെളിഞ്ഞതിന്റെയാണോ എന്നറിയില്ല അവന് ആകെ സന്തോഷവാനായിരിക്കുന്നു..
ഹൃദയം തുറന്നുള്ള ചിരി
ഈ ചന്ദ്രന്റെ സന്തോഷം പോലെ..
എത്ര ഭംഗിയാണ് കാണാന്‍...!!!!!
നിലാവ് പോലുള്ള ചിരി എന്ന് പറയുന്നത്
എത്ര നല്ല ഒരു പ്രയോഗമാണ് എന്നോര്‍ത്തു..
വീടിന്റെ പടിവരെ നടക്കാന്‍
തോന്നാറുണ്ട് ഈ രാത്രികളില്‍...
ഒറ്റയ്ക്ക് നടക്കാന്‍ നല്ല രസമാണ്..
ഓര്‍മ്മകളെല്ലാം ഒരുമിച്ച് ഇങ്ങനെ
വന്നു നില്ക്കും മുന്നിലേക്ക്..
അവിടെ എന്റെ തറവാട്ട് മുറ്റത്ത് അങ്ങനെ
കൊറെ നടന്നിരുന്നു പണ്ട്..
എന്തായിരുന്നു അന്നൊക്കെ ഞാന്‍
ഓര്‍ത്തോണ്ട് നടന്നിരുന്നത്...?
ഇപ്പൊ അതൊന്നും ഓര്‍മ്മയില്ല...!
ഒക്കേം ഒരു കാലം...!!
അന്നൊക്കെ ഞാന്‍ തനിച്ചായിരുന്നു...ഇന്നും...!!
ആ കാലത്തൊക്കെ ആഗ്രഹിച്ചിരുന്നു
മിണ്ടാനും.. കൂട്ട് കൂടാനും.. സ്നേഹിക്കാനും
എന്റെ മൌനം പോലും മനസിലാക്കാന്‍ കഴിയുന്നതും ആയ ആരേലുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ എന്ന്..!
നിഷ്കളങ്കത നിറഞ്ഞ അന്തരീക്ഷം..
നേര്‍ത്ത തണുപ്പുള്ള കാറ്റ് വീശി..
അങ്ങ് ദൂരെ എവിടെയോ
ഒരു മഴ പെയ്യുന്നുണ്ടെന്നു തോന്നുന്നു..
എവിടെയാണ്....??
അതോ എന്റെ മനസിലെ
ഓർമ്മകളുടെ.. സങ്കടങ്ങളുടെ മഴ..
ഈ കാറ്ററിഞ്ഞതാണോ..?
അതെയെന്നു വിശ്വസിക്കാന്‍ ഇഷ്ടപ്പെട്ടു..!
തണുത്ത കാറ്റിന്റെ തലോടലേറ്റ് ഇലകളും പൂക്കളും ഉറങ്ങിതുടങ്ങി...
പുളിയിലകള്‍ ആണ് ആദ്യം ഉറങ്ങുക..
സന്ധ്യയാവുമ്പോഴേയ്ക്കും കണ്ണുകള്‍ അടച്ചെന്ന പോലെ ഇലകള്‍ കൂമ്പി ഉറക്കം തൂങ്ങിയിരിക്കും..
നെഞ്ചില്‍ ഇപ്പോള്‍ അന്ന് കണ്ട പാലമരത്തിലെ അമ്പല പ്രാവുകളുടെ കുറുകല്‍ കേള്‍ക്കാം..
അവയുടെ ചിറകടിയൊച്ച കേള്‍ക്കാം..
ഇല കാണാത്ത വിധം പൂത്ത പാലമരങ്ങൾ എന്റെയുള്ളിൽ ഒരുപാട് സ്നേഹത്തെ നിറച്ചിരുന്നു..
അല്ലെങ്കിലും നിറവുള്ള കാഴ്ചകളെല്ലാം എനിക്കെന്നും സ്നേഹമാണ്..
നിറഞ്ഞു പെയ്യുന്ന മഴ...
നിറഞ്ഞൊഴുകുന്ന പുഴ...
നിറഞ്ഞു ചിരിക്കുന്ന നിലാവ്...
അതിൽ നിറയുന്ന തണൽ മരങ്ങൾ...
അതിലെ നിറവുള്ള നിറമാർന്ന ഇലകൾ...
ഒരു പരിചയവും ഇല്ലാത്ത ആളുകളുടെ
മുഖത്ത് കാണുന്ന നിറഞ്ഞ ചിരി അങ്ങനെ നിറവുള്ളതെല്ലാം എനിക്ക് സ്നേഹമാണ്..!
സ്നേഹം നിറയുമ്പോൾ മനസ്സ്
തീർത്തും ശാന്തമാവും..
അല തല്ലി ഒഴുകിയിരുന്ന കടൽ
ശാന്തമാവുന്നതു പോലെ.......
സമാധാനത്തോടെ ഒരു നിമിഷമെങ്കിലും ജീവിക്കാനാവുന്നതിനേക്കാൾ വല്ല്യ കാര്യം വേറെന്താണുള്ളത്.. അല്ലെ..?
ആരൊക്കെയോ നൽകിയ സ്നേഹമാണ് എനിക്കെന്റെയീ ജീവിതം...
അതുകൊണ്ട് തന്നെ സ്നേഹമാണ്
എനിക്കെന്റെ ജീവിതത്തോട്...!
അതെ ആരുടെയൊക്കെയോ
സ്നേഹമാണ് ഞാൻ...!
നിറഞ്ഞൊഴുകുന്ന പുഴയും...
നിറഞ്ഞു പൂത്ത മരങ്ങളും ചെടികളും ഒക്കെ സ്നേഹം മാത്രമല്ലെ അനുഭവിപ്പിക്കുന്നത്...
നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം..
നിലാവ് നിറഞ്ഞ രാത്രികൾ.....
വിശക്കുമ്പോൾ വയറു നിറയെ കഴിക്കാൻ
കിട്ടുന്ന ആഹാരം ഒക്കെ സ്നേഹമല്ലേ......
അതെ എനിക്കിതൊക്കെ സ്നേഹമാണ്....
"സ്നേഹം..!"
എത്ര മൃദുവായ ഒരു വാക്കാണ്..
അത്ര തന്നെ ശക്തമായ ഒരു സത്യവും..
ഞാനെപ്പഴും അങ്ങനെ ആലോചിക്കാറുണ്ട്.. സ്നേഹത്തെ കുറിച്ച്..!
ഒരേ സമയം...
സന്തോഷവും സങ്കടവും
ചിരിയും കരച്ചിലും
മുറിപ്പെടുത്തലും മുറിവുണക്കലും
അങ്ങനെയൊക്കെയാണ് സ്നേഹം..!
ഓർക്കാൻ ശ്രമിക്കുംതോറും
മറന്നു പോകുന്ന..
മറക്കാൻ ശ്രമിക്കുംതോറും
ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്ന..
ചേർത്ത് പിടിക്കാൻ നോക്കുമ്പോ
വിട്ടുപോവുന്ന..
ഒഴിഞ്ഞു മാറാൻ നോക്കുമ്പോ
കെട്ടിപ്പിടിക്കുന്ന..
സ്നേഹം എന്തൊരു വികൃതിയാണ്..!!