• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സഖീ നിനക്കായ്

Galaxystar

Active Ranker
---------------------------
മിഴിമുനകൊണ്ടു നീ-
യെഴുതുന്ന കവിതയില്‍
വിരിയുന്നതായിരം
മിന്നുന്നതാരകള്‍!

മിഴിനീര്‍പ്പൂവുകള്‍
കൊഴിയുമ്പോള്‍ക്കണ്ടിരു-
ചിറകിട്ടടിക്കുന്ന
രണ്ടു കരിമിഴിക്കുരുവികള്‍!

ചിരിമണിച്ചിലങ്കകൾ
കിലുകിലെക്കിലുങ്ങുമ്പോള്‍
ഉതിരുന്നു തുരുതുരെ
നറുമണിമുത്തുകള്‍!
കണ്ണാടിക്കവിളിതളിൽ
തെളിഞ്ഞൊരാ മറുകിൽ
കറുപ്പിന്നേഴഴകുമേ
തിളങ്ങന്നു ഹാ! സഖീ!

കൊലുസ്സിന്റെ ശിഞ്ജിതം
കേള്‍ക്കുമ്പോളെന്നുടെ
ഹൃദയത്തില്‍ കിലുങ്ങുന്നു-
ണ്ടൊരുനൂറു കിങ്ങിണി!

അരയന്നനട കാൺകേ
കരളിന്നറയിൽ കാന്തം
കൊളുത്തിട്ടുവലിക്കുന്നു
അനുരാഗമേ!

നിന്‍ മുഖമെന്നും മനസ്സിന്റെ
മണിച്ചിമിഴിനകത്തായ്
ഇന്ദുപുഷ്പമായ് വിരിയും
പൊന്നഴകേ,യെന്നോമലേ!

അനഘമാം പ്രണയത്തിന്‍
പാനപാത്രം നിറയെ
നറുമധുവൂറുന്നതു
നിനക്കായ് സഖീ !
 
---------------------------
മിഴിമുനകൊണ്ടു നീ-
യെഴുതുന്ന കവിതയില്‍
വിരിയുന്നതായിരം
മിന്നുന്നതാരകള്‍!

മിഴിനീര്‍പ്പൂവുകള്‍
കൊഴിയുമ്പോള്‍ക്കണ്ടിരു-
ചിറകിട്ടടിക്കുന്ന
രണ്ടു കരിമിഴിക്കുരുവികള്‍!

ചിരിമണിച്ചിലങ്കകൾ
കിലുകിലെക്കിലുങ്ങുമ്പോള്‍
ഉതിരുന്നു തുരുതുരെ
നറുമണിമുത്തുകള്‍!
കണ്ണാടിക്കവിളിതളിൽ
തെളിഞ്ഞൊരാ മറുകിൽ
കറുപ്പിന്നേഴഴകുമേ
തിളങ്ങന്നു ഹാ! സഖീ!

കൊലുസ്സിന്റെ ശിഞ്ജിതം
കേള്‍ക്കുമ്പോളെന്നുടെ
ഹൃദയത്തില്‍ കിലുങ്ങുന്നു-
ണ്ടൊരുനൂറു കിങ്ങിണി!

അരയന്നനട കാൺകേ
കരളിന്നറയിൽ കാന്തം
കൊളുത്തിട്ടുവലിക്കുന്നു
അനുരാഗമേ!

നിന്‍ മുഖമെന്നും മനസ്സിന്റെ
മണിച്ചിമിഴിനകത്തായ്
ഇന്ദുപുഷ്പമായ് വിരിയും
പൊന്നഴകേ,യെന്നോമലേ!

അനഘമാം പ്രണയത്തിന്‍
പാനപാത്രം നിറയെ
നറുമധുവൂറുന്നതു
നിനക്കായ് സഖീ !

വരികൾ ഒക്കെ നല്ലതു തന്നെ. പക്ഷേ, പ്രണയത്തി പാനപാത്രം സഖിക്ക് സമ്മാനിക്കുന്ന ഇജ്ജ് അപ്പോൾ സത്യത്തിൽ ലെസ്‌ബിയൻ ആയിരുന്നോ? ആകെ confusion ആയല്ലോ... ഞാൻ അന്നെ ഒന്ന് സ്നേഹിച്ചു വരായിരുന്നു.
:Laugh1:
 
വരികൾ ഒക്കെ നല്ലതു തന്നെ. പക്ഷേ, പ്രണയത്തി പാനപാത്രം സഖിക്ക് സമ്മാനിക്കുന്ന ഇജ്ജ് അപ്പോൾ സത്യത്തിൽ ലെസ്‌ബിയൻ ആയിരുന്നോ? ആകെ confusion ആയല്ലോ... ഞാൻ അന്നെ ഒന്ന് സ്നേഹിച്ചു വരായിരുന്നു.
:Laugh1:
 
Top