Galaxystar
Active Ranker
---------------------------
മിഴിമുനകൊണ്ടു നീ-
യെഴുതുന്ന കവിതയില്‍
വിരിയുന്നതായിരം
മിന്നുന്നതാരകള്!
മിഴിനീര്‍പ്പൂവുകള്‍
കൊഴിയുമ്പോള്ക്കണ്ടിരു-
ചിറകിട്ടടിക്കുന്ന
രണ്ടു കരിമിഴിക്കുരുവികള്‍!
ചിരിമണിച്ചിലങ്കകൾ
കിലുകിലെക്കിലുങ്ങുമ്പോള്
ഉതിരുന്നു തുരുതുരെ
നറുമണിമുത്തുകള്‍!
കണ്ണാടിക്കവിളിതളിൽ
തെളിഞ്ഞൊരാ മറുകിൽ
കറുപ്പിന്നേഴഴകുമേ
തിളങ്ങന്നു ഹാ! സഖീ!
കൊലുസ്സിന്റെ ശിഞ്ജിതം
കേള്ക്കുമ്പോളെന്നുടെ
ഹൃദയത്തില്‍ കിലുങ്ങുന്നു-
ണ്ടൊരുനൂറു കിങ്ങിണി!
അരയന്നനട കാൺകേ
കരളിന്നറയിൽ കാന്തം
കൊളുത്തിട്ടുവലിക്കുന്നു
അനുരാഗമേ!
നിന് മുഖമെന്നും മനസ്സിന്റെ
മണിച്ചിമിഴിനകത്തായ്
ഇന്ദുപുഷ്പമായ് വിരിയും
പൊന്നഴകേ,യെന്നോമലേ!
അനഘമാം പ്രണയത്തിന്
പാനപാത്രം നിറയെ
നറുമധുവൂറുന്നതു
നിനക്കായ് സഖീ !
മിഴിമുനകൊണ്ടു നീ-
യെഴുതുന്ന കവിതയില്‍
വിരിയുന്നതായിരം
മിന്നുന്നതാരകള്!
മിഴിനീര്‍പ്പൂവുകള്‍
കൊഴിയുമ്പോള്ക്കണ്ടിരു-
ചിറകിട്ടടിക്കുന്ന
രണ്ടു കരിമിഴിക്കുരുവികള്‍!
ചിരിമണിച്ചിലങ്കകൾ
കിലുകിലെക്കിലുങ്ങുമ്പോള്
ഉതിരുന്നു തുരുതുരെ
നറുമണിമുത്തുകള്‍!
കണ്ണാടിക്കവിളിതളിൽ
തെളിഞ്ഞൊരാ മറുകിൽ
കറുപ്പിന്നേഴഴകുമേ
തിളങ്ങന്നു ഹാ! സഖീ!
കൊലുസ്സിന്റെ ശിഞ്ജിതം
കേള്ക്കുമ്പോളെന്നുടെ
ഹൃദയത്തില്‍ കിലുങ്ങുന്നു-
ണ്ടൊരുനൂറു കിങ്ങിണി!
അരയന്നനട കാൺകേ
കരളിന്നറയിൽ കാന്തം
കൊളുത്തിട്ടുവലിക്കുന്നു
അനുരാഗമേ!
നിന് മുഖമെന്നും മനസ്സിന്റെ
മണിച്ചിമിഴിനകത്തായ്
ഇന്ദുപുഷ്പമായ് വിരിയും
പൊന്നഴകേ,യെന്നോമലേ!
അനഘമാം പ്രണയത്തിന്
പാനപാത്രം നിറയെ
നറുമധുവൂറുന്നതു
നിനക്കായ് സഖീ !