nandini00
Active Ranker
യാത്രകൾക്ക് എപ്പോഴും അതിന്റേതായ കൗതുകങ്ങളുണ്ട്..
ഏറെ പ്രിയപ്പെട്ട ഒരാളോടൊപ്പമുള്ള യാത്രകൾക്കാണെങ്കിൽ അതിന്റെ
ഊർജ്ജം കൂടും..
പകലിന്റെ കണ്ണുകൾക്ക് മുന്നിൽ സ്വയമടക്കിപ്പിടിക്കുന്ന ചുംബനങ്ങളിലൊന്ന് അറിയാതെ വന്നു കവിളുകളിൽ പതിക്കുന്നതും ഒരു രാത്രി യാത്രയിൽ മാത്രമാകും..
കാറിനുള്ളിലോ ബസ്സിനകത്തോ ചെറുമഴയിൽ രാത്രിയെ തൊട്ടു പോകുന്നത് ഒരുപക്ഷെ പ്രായഭേദമന്യേ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്നുണ്ട്..
പറയാൻ മടിക്കുന്ന പല ദമ്പതികൾക്കും നഷ്ടപ്പെടുന്നത് എത്രമാത്രം മനോഹരങ്ങളായ നിമിഷങ്ങളാകാം..?
പ്രണയം കൊതിപ്പിക്കുന്ന
ഒരു രാത്രിയിൽ നഗരത്തിന്റെ
തിരക്കുകളിൽ അലയാതെ
ഒരു കാറിനുള്ളിൽ അവനോടൊപ്പമിരുന്നു വഴിവിളക്കുകളുടെ മഞ്ഞപ്പിലേയ്ക്കും തിരക്കിന്റെ സ്വാഭാവികതകളിലേയ്ക്കും നോക്കിയിട്ടുണ്ടോ..?
ഗ്രാമത്തിന്റെ ഈറൻ ഗന്ധങ്ങളുണ്ടാകില്ല അവിടെ.. നിലാവിന്റെ കീറ് വെളിച്ചവുമുണ്ടാകില്ല..
പക്ഷെ അവനവന്റെ രാത്രികളെ ചേർത്ത് പിടിച്ചു കൊണ്ട് നടന്നു പോകുന്ന പല മുഖങ്ങൾ...
രാത്രികളെ തിരഞ്ഞിറങ്ങിയ അപ്സരസ്സുകൾ..
വലിയ വാഹനങ്ങളുടെ
രാക്ഷസ കണ്ണുകൾ വലയം ചെയ്യുന്ന തിരക്കുകൾ.. വലിയ കെട്ടിടങ്ങൾ...
അതിനു നടുവിൽ ആരെയും ഭയപ്പെടാതെ തമ്മിൽ പ്രണയിച്ചിരിക്കാൻ കഴിയും..
വാർധക്യം ബാധിക്കുമ്പോഴും മരണത്തിനായി കിടക്കുമ്പോഴും വെറുതെ ആ മുഖത്ത് നോക്കുമ്പോൾ വീണ്ടുമോർക്കാൻ ഇത്തരം
ചില നിമിഷങ്ങളുടെ കുറുമ്പുകളല്ലാതെ മറ്റെന്തുണ്ടാകും.?
ആയിരം വർഷങ്ങൾ ഓടി നടന്നെന്നു പോലെ ചെയ്തു തീർത്ത ജോലിയോ.. ഉദ്യോഗകയറ്റമോ.. അഞ്ചക്കമുള്ള ശമ്പളമോ കുട്ടികൾക്കായി അടർത്തിയെടുത്ത ജീവിതത്തിലെ സമയങ്ങളോ ഒന്നും കാലം ചെല്ലുമ്പോൾ ഓർമ്മയിൽ ഉണ്ടാവണമെന്നില്ല..!
പക്ഷെ..
പ്രണയത്തിന്റെ അമൂല്യമായ നിമിഷങ്ങൾക്ക് ഒരിക്കലും ചോരാത്ത ഗന്ധമുണ്ട്..!
ഇലഞ്ഞിപ്പൂവിന്റെ മണവും
നിലാവിന്റെ ഭംഗിയും ഉന്മാദത്തിന്റെ ഊഷ്മളതയുമുണ്ട്..!
പുരുഷന്മാരേക്കാൾ പ്രായമേറുമ്പോൾ
സ്ത്രീകൾ കൂടുതൽ കുട്ടികളിലേക്ക്
ചെന്നു ചേരുന്നതു കാണാം..
അവരവരുടെ ജീവിതം
കൈപ്പിടിയിൽ നിന്നും വിട്ടു കളഞ്ഞു മക്കളായാലും മറ്റൊരു വ്യക്തിയുടെ ജീവിതത്തിലേയ്ക്ക് ബഹളമുണ്ടാക്കി കയറി ചെല്ലുന്നവരാണ് സ്ത്രീകൾ..
'അമ്മ എന്ന പേരിനപ്പുറം ഭാര്യ എന്ന പേര് പലപ്പോഴും മറക്കുമ്പോൾ പ്രണയത്തിനപ്പുറം വാത്സല്യം മാത്രമായി മനസ്സ് മാറിപ്പോകുമ്പോൾ നഷ്ടമാകുന്നത് അവരവർക്ക് മാത്രമാകുന്നു..
പ്രണയം ജീവിതം പോലെ
അത്രമേൽ തീക്ഷ്ണമാണത്രെ...
അതും ആസ്വദിക്കാനുള്ളത് തന്നെ..
എപ്പോഴും ഓർമ്മിക്കാൻ നിമിഷങ്ങൾ ഒരുക്കിയിടേണ്ടത് തന്നെ..
അതിൽ സദാചാരങ്ങളുടെ
കൃത്രിമ കണ്ണുകളിലെ
അഭിനയത്തിന്റെ സങ്കടങ്ങളില്ല..
അവനവന്റെ പ്രണയം കണ്ടെത്തുകയെ വേണ്ടൂ..