.
ഈ ലോകത്തിൻ്റെ ഏതെങ്കിലും ഒരു കോണിലിരുന്ന് ഒരാൾ നമ്മളെ സ്നേഹിക്കുന്നുണ്ടെന്നും, നമ്മൾ തിരികെ വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ടെന്നുമുള്ള ചിന്ത ഒരു ചെറിയ പ്രതീക്ഷ അല്ല. ജീവിതം മുന്നോട്ട് നയിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന, ഒരുവേള എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോകാൻ തോന്നിയാൽ പോലും പിന്തിരിഞ്ഞ് നടക്കാൻ ശക്തി നൽകുന്ന ഒരു മോഹിപ്പിക്കുന്ന സത്യമാണത്.
നമ്മൾ ആരും പൂർണ്ണരല്ല, നമ്മുടെ ജീവിതത്തിലും ഒരുപാട് തെറ്റുകളും കുറവുകളുമുണ്ടാകാം. എന്നിട്ടും, നമ്മുടെ തെറ്റുകളെയും കുറവുകളെയും പൂർണ്ണ മനസ്സോടെ സ്വീകരിക്കുകയും നമ്മളെ പൂർണ്ണമായി മനസ്സിലാക്കുകയും, നമ്മൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുന്ന ഒരാൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോഴാണ് നമ്മുടെ ജീവിതം അതിൻ്റെ പൂർണ്ണതയിൽ എത്തുന്നത്.
അങ്ങനെ ഒരാളില്ലാത്തപ്പോഴാണ് ജീവിതം ദുഃഖപൂർണ്ണമാകുന്നത്. സ്നേഹം കിട്ടാതെ വരുമ്പോൾ, മനസ്സിലാക്കാൻ ആളില്ലാതെ വരുമ്പോൾ, നമ്മുടെ വാക്കിനും പ്രവൃത്തിക്കും വില കൽപ്പിക്കാൻ ഒരാളില്ലാത്തപ്പോൾ ജീവിതം ഒരു ശൂന്യതയായി മാറിയേക്കാം. എന്നാൽ, അങ്ങനെയൊരാൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോഴാണ് നമ്മൾ നമ്മളായി ജീവിക്കുന്നത്. ആ സ്നേഹമാണ് നമ്മളെ നമ്മളായി നിലനിർത്തുന്നത്. ആ സ്നേഹമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ഏറ്റവും വലിയ പ്രചോദനം - ജീവിക്കാൻ മോഹിപ്പിക്കുന്ന പ്രതീക്ഷ...!
അതൊരു പ്രതീക്ഷയാണ്. മോഹിപ്പിക്കുന്ന പ്രതീക്ഷ. പൂത്ത ഗുൽമോഹർ മരത്തിനു കീഴിൽ ഋതുഭേദങ്ങളറിയാതെ കാത്തു നിൽക്കുന്ന ഒരു പെൺകുട്ടി...
Hey... Really I miss you in Forum.
ഇത് നിനക്ക് വേണ്ടി കുറിച്ചിടുന്നതാണ്.

------------------------------------------------------------------