Galaxystar
Favoured Frenzy
ഒരിക്കൽ വാക്കുകൾ
വാരി കുടഞ്ഞിട്ട്
ഒരായുഷ്കാലത്തിന്റെ
കഥ മെനഞ്ഞവർ...
സ്നേഹ കടലിൽ
മുങ്ങി നിവർന്നും...
നോവിടങ്ങളാറ്റി തണുപ്പിച്ചും...
പകലന്തിയോളം
പായാരം പറഞ്ഞവർ...
പരാതികളുടെ
കുത്തൊഴുക്കിലും..
പരിഭവങ്ങളുടെ
നിറച്ചാർത്തിലും...
വാക്കിടങ്ങളെ
വാചാലമാക്കിയവർ..
കുറുമ്പും കുസൃതിയും
പിണക്കവും
ഇണക്കവുമായി
രാത്രിയെ പോലും
പകലാക്കി തീർത്തവർ...
പിന്നീടെപ്പോഴോ
നിശബ്ദതയുടെ
താഴ്വരകളിൽ മനസ്സിനെ
അലയാൻ വിട്ടൊരു യാത്രാമൊഴി പോലുമേകാതങ്ങനെ
നമ്മളിൽ നിന്നും
പടിയിറങ്ങി പോയവർ...
കാലമെത്ര കഴിഞ്ഞാലും
അവിടെയെപ്പോഴും
ഇരുണ്ട നിശബ്ദത തന്നെ..
കനത്ത ശൂന്യത തന്നെ..
പകരം
അനുയോജ്യമായൊരാൾ
വരാതെയല്ല..!
മനസ്സ് അവിടേക്ക്
മറ്റാരെയും
അനുവദിക്കാഞ്ഞിട്ടാണ്...!
വാരി കുടഞ്ഞിട്ട്
ഒരായുഷ്കാലത്തിന്റെ
കഥ മെനഞ്ഞവർ...
സ്നേഹ കടലിൽ
മുങ്ങി നിവർന്നും...
നോവിടങ്ങളാറ്റി തണുപ്പിച്ചും...
പകലന്തിയോളം
പായാരം പറഞ്ഞവർ...
പരാതികളുടെ
കുത്തൊഴുക്കിലും..
പരിഭവങ്ങളുടെ
നിറച്ചാർത്തിലും...
വാക്കിടങ്ങളെ
വാചാലമാക്കിയവർ..
കുറുമ്പും കുസൃതിയും
പിണക്കവും
ഇണക്കവുമായി
രാത്രിയെ പോലും
പകലാക്കി തീർത്തവർ...
പിന്നീടെപ്പോഴോ
നിശബ്ദതയുടെ
താഴ്വരകളിൽ മനസ്സിനെ
അലയാൻ വിട്ടൊരു യാത്രാമൊഴി പോലുമേകാതങ്ങനെ
നമ്മളിൽ നിന്നും
പടിയിറങ്ങി പോയവർ...
കാലമെത്ര കഴിഞ്ഞാലും
അവിടെയെപ്പോഴും
ഇരുണ്ട നിശബ്ദത തന്നെ..
കനത്ത ശൂന്യത തന്നെ..
പകരം
അനുയോജ്യമായൊരാൾ
വരാതെയല്ല..!
മനസ്സ് അവിടേക്ക്
മറ്റാരെയും
അനുവദിക്കാഞ്ഞിട്ടാണ്...!