nandini00
Wellknown Ace
നോക്കിയിരിക്കാൻ
നിർബന്ധിക്കുകയാണ് ഈ മഴ..
മഴ മണക്കുന്ന ഈ ദിവസങ്ങളോട്
വല്ലാത്ത ഇഷ്ടം തോന്നുന്നു..
ഇന്നലെ രാത്രി ഇടീം മിന്നലും കുറച്ചധികമുണ്ടായിരുന്നു..
ലൈറ്റ് പോയപ്പൊ...
ഫാനിന്റെ ഒച്ച നിന്നപ്പോ..
പിന്നെ ഉറക്കം വന്നതേയില്ല...!
മുറിയിൽ ഒരു കുഞ്ഞു വെളിച്ചമെങ്കിലും
ഇല്ലാതെ കിടന്നുറങ്ങാൻ ഒരു രസവുംമില്ല..!
അതിപ്പോ എനിക്കൊരു ശീലമായി..
അതുകൊണ്ടിന്നലെ
ഏറെ വൈകിയാണ് ഉറങ്ങിയത്..
ലൈറ്റ് പോയാൽ ആകെയൊരു നിശബ്ദതയാണ്..
ആ നിശബ്ദത
മനസ്സിൽ ഒരു ഭാരം വെച്ച് തരുന്നതായി തോന്നും ചിലപ്പഴൊക്കെ...
വർഷങ്ങൾക്കു മുൻപൊരു
ഞാൻ ഉണ്ടായിരുന്നു..
ആ എനിക്ക് ഇരുട്ടായിരുന്നു ഏറെയിഷ്ടം..!
മഴ കനക്കുന്ന രാത്രികളിൽ
ജനാല തുറന്നിട്ട് അതിലൂടെ
നേർത്ത തിളക്കമുള്ള മഴയെ നോക്കിക്കൊണ്ട് ഉറങ്ങാതെ കിടക്കുമായിരുന്നു ഞാൻ...
ആ കാലങ്ങളിൽ
രാത്രികൾ തീർന്നിരുന്നത്
കണ്ണിൽ കുത്തുന്ന ഇരുട്ടും..
റേഡിയോയിലെ നാടകങ്ങളും
കഥകളി പദങ്ങളും സിനിമാ പാട്ടുകളും
പിന്നെ മഴ ശബ്ദങ്ങളും കൊണ്ടായിരുന്നു..
നനഞ്ഞ മണ്ണിന്റെ മണം വരുമ്പൊ..
തവളകളും ചീവീടുകളും
കരയണ കേക്കുമ്പൊ..
പുരപ്പുറത്തു വീഴുന്ന മഴയൊച്ച കേക്കുമ്പൊ..
ഇടിമിന്നലിൽ തെളിയുന്ന
മരങ്ങളെ കാണുമ്പൊ..
മഴത്തുള്ളി വീഴുമ്പൊ ഇലകളുണ്ടാക്കുന്ന കലപില കേൾക്കുമ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് ഇതെല്ലാം ഞാൻ മാത്രേ ഇപ്പൊഴീ ലോകത്തിൽ അറിയണുള്ളൂന്ന്...
ഞാൻ മാത്രമുള്ള ഒരിടം......
എനിക്ക് ചുറ്റും
എന്റെ കൊച്ചു കൊച്ചു സങ്കടങ്ങൾ......
കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ......
അങ്ങനോർക്കുമ്പഴേക്കും
സങ്കടം വരുമായിരുന്നു....!
എന്നിട്ടും ആ മഴക്കാല രാത്രികളിൽ
എന്റെ ചിന്തകളിൽ എന്നും
ആദ്യം കടന്നു വന്നിരുന്നത്
ഇത് മാത്രമാണ്...
പിന്നീടെപ്പഴോ
എനിക്കിഷ്ടമായി തുടങ്ങി
എന്റെയീ ബടുക്കൂസ് ചിന്തയെ...
കണ്ണീരു ചുവയുള്ള നാളുകളായിരുന്നു അവയെങ്കിലും എനിക്കിഷ്ടമായിരുന്നു
ആ ദിനങ്ങളെ...
മഴ പെയ്തപ്പൊ
ആകാശത്തേക്ക്
നോക്കിയിരുന്നു ഞാൻ...
അപ്പൊ തോന്നി
പൊയ്പ്പോയ ഇഷ്ടങ്ങളൊക്കെ.. ഓർമ്മകളൊക്കെ...
ആ മഴ നൂലുകളെ പിടിച്ച്
എന്നിലേക്കിറങ്ങി വരികയാണെന്ന്...
ഓട്ടിൻ തുമ്പുകളിൽ നിന്നുതിർന്നു വീണ മഴത്തുള്ളികൾ മുറ്റത്തുണ്ടാക്കിയ ചാലുകളിലേക്ക് ഒഴുക്കി വിട്ട കുഞ്ഞു
കടലാസ് വഞ്ചികളെ പോലെ...
മെല്ലെ മെല്ലെ അവയെന്നിലേക്ക്
വന്നപ്പോ സന്തോഷത്തോടെ തന്നെ
ഞാനവയെ സ്വീകരിച്ചു...
വീണ്ടുമൊരിക്കൽ കൂടി
ആ മഴച്ചാലിൽ
വെള്ളം തെറ്റിച്ചു കളിക്കാനും..
അങ്ങ് പൊക്കത്തിൽ വച്ചേ
ആ മഴനൂലുകളെ പിടിച്ചു കെട്ടാനും
എനിക്ക് തോന്നി...
മഴയിൽ പറക്കുന്ന പക്ഷിയാവാൻ...
നനഞ്ഞു കൂമ്പിയൊരിലയാവാൻ...
അങ്ങനെ മോഹങ്ങളുടെ ലിസ്റ്റ്
നിമിഷനേരം കൊണ്ട് നീളാൻ തുടങ്ങി...
ഓർമ്മകൾ ഇത്തിൾക്കണ്ണികൾ പോലെയാണ്.. പടർന്നു കേറാൻ ഒരിടം കിട്ടിയാൽ വിട്ടു പോവാതെ ഇളം തണലിന്റെ സുഖം തന്ന് എപ്പോഴും കൂടെയുണ്ടാകും....