Galaxystar
Wellknown Ace
നീയില്ലാതെത്രയോ പകലുകളടർന്നുപോയി ..
നിൻ മൊഴി കേൾക്കാതെത്രയോ ഇരവുകളെരിഞ്ഞു പോയി ..
എന്നിട്ടുമിന്നുമീ പാതയോരങ്ങളിൽ പുൽനാമ്പ് തേടുന്നു നിൻ സ്നേഹഗീതകം .
രാവിന്നിതളുകൾ ഓരോന്നായി മായവേ
നിന്നോർമ മാത്രമെൻ നെഞ്ചിൽ തുളുമ്പവേ..
നീചൊന്ന വാക്കിൻറെ നേരും തിരഞ്ഞൊരു ,
മുറിവേറ്റ പെൺപക്ഷി പതിയെ കുറുകുന്നു ..
അടരുവാനാകില്ലയെന്നും പുലമ്പുന്നു .
ഒടുവിലീ പകലിന്റെയോരവും പറ്റി നീ ഓരിതൾ പോലേയടർന്നങ്ങു മായവേ..
യാത്ര ചൊല്ലാതെന്റെയേകാന്ത സ്പന്ദനം ..
ഒരു നാളുമുണരാതെൻ ആത്മസങ്കീർത്തനം !