• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പറയാതെ പോയ പ്രണയം.. ❤️❤️

neeraja

Newbie
അറിയില്ലെനിക്കേതു ജന്മബന്ധം നമ്മൾ-
ന്നറിയാതെയാവാഹിച്ചു നിൽക്കുന്നുവോ...
ഹൃദയത്തിനുള്ളിൽ ഞാൻ നട്ടുവളർത്തിയോരാ-
പ്രണയവൃക്ഷത്തിൻ ശിഖരമാണോ നീ?

അറിയില്ലെനിക്കേതു മോഹമാം ഭാവമായ്
അരികിലെത്തുന്നു നീ പൂത്തുമ്പിയായ്...
തീരത്തെ മാറിൽ തലചായ്ച്ചുറങ്ങുവാൻ
കൊതിയാർന്നു വിങ്ങുന്ന തിരമാലയോ?

അറിയില്ലെനിക്കേതു സ്വപ്നശകലമായ്
മിഴികളിൽ പീലി വിരിക്കുന്നു നീ...
പാൽനിലാ സന്ധ്യയിൽ പാൽമരച്ചില്ലയെ
തഴുകിയുണർത്തുന്ന വെൺനിലാവോ?

അറിയില്ല നീയാരാണെങ്കിലും പ്രിയേ
മിഴികളിൽ കരിമഷിയൊപ്പുന്ന സൗന്ദര്യമായ്,
ഒരു മാത്ര എന്നിൽ തെളിയുന്ന നിൻ മുഖം
അറിയാത്ത ഭാവങ്ങൾ കോറിയിടുന്നു...

അറിയില്ല നീയെനിക്കാരാണറിയില്ല
അഴകാർന്ന മിഴികളിൽ കരിമഷിയെഴുതുമ്പോൾ-
അതിൽ തെളിയും എൻ നിഴലാണോ നീ?

അറിയില്ല നീയെനിക്കാരാണെങ്കിലും...
എന്റെ മൗനങ്ങളിൽ വാചാലമാകുന്ന-
മൊഴിയാത്ത പ്രണയത്തിൻ പൊരുളല്ലേ നീ23502.jpg
 
Top