-
മടുത്തിരുന്നു എല്ലാം... അതോ ഇതെല്ലാം നമ്മുടെ സമയം നഷ്ടപ്പെടുത്താനുള്ള ഓരോന്ന് ആണെന്നുള്ള തിരിച്ചറിവോ ആയിരിക്കാം. അത് കൊണ്ട് തന്നെ ഒക്കെയാവാം chat sites-ൽ നിന്നെല്ലാം മെല്ലെ ഉൾവലിഞ്ഞു തുടങ്ങിയതും. പിന്നേ ഇവിടെ ഈ ഫോറത്തിൽ ഓരോ പോസ്റ്റ്സും കമന്റ്സും ഇടുന്നതിൽ എന്തോ കൗതുകം തോന്നി. അങ്ങനെയാണ് ഇവിടെ കുറച്ചു കാലം കൂടാമെന്നു കരുതിയത്. ഓരോ കാലത്തും ഓരോരോ ഇഷ്ടങ്ങൾ അല്ലേ നമുക്ക്.
പിന്നീടെപ്പോഴോ തോന്നി എല്ലാ ഇഷ്ടങ്ങളും ഒരാളിലേക്കു ചുരുക്കി അയാളിലേക്ക് മാത്രമായി ഒതുങ്ങിക്കൂടാമെന്ന്. അങ്ങനെ ഉള്ള ഒരു കാത്തിരിപ്പിനൊടുവിലാണ് അപ്രതീക്ഷിതമായി നീ എന്നരികിലേക്കു വന്നത്. അതേ... ആ ഒരാളിലേക്ക് മാത്രം ഒതുങ്ങാനുള്ള എന്റെ ഇത്രയും കാലത്തെ കാത്തിരിപ്പിന്റെ അവസാനമാണ് നീ!!!
ഇപ്പോൾ ഞാൻ എന്ത് എഴുതിയാലും അതെല്ലാം നിന്നെ കുറിച്ച് മാത്രമാവുന്നു. നിന്നെ കുറിച്ച് ഉള്ളതെന്തും എന്റെ സ്വകാര്യം ആവണമെന്ന എന്റെ അഹങ്കാരത്തിനു മുന്നിൽ ഞാൻ തോറ്റു പോകുന്നു. എന്റെ തൂലികയിൽ നിന്നെ കുറിച്ചല്ലാതെ എഴുതാൻ പറ്റുന്ന ഒരു കാലത്ത് ഞാൻ ഈ ഫോറത്തിൽ വരും. വീണ്ടും പോസ്റ്റുകൾ ഇടാൻ...
അതുവരെ വിട...!!!
If you are brave enough to say Good Bye, Life will reward you with a new Hello!!!