Rachel
Favoured Frenzy
Time changes, People Changes. മാറ്റങ്ങൾക്ക് വിധേയരാണ് നമ്മൾ മനുഷ്യർ. ഇന്ന് ഒരാൾ എങ്ങനെയാണോ അതുപോലെ തന്നെ നാളെയും ആവണമെന്നില്ല. കാലം മാറും, സാഹചര്യം മാറും, സ്വഭാവം മാറും, അപ്പോൾ മനുഷ്യനും മാറും. പക്ഷേ പ്രീയപ്പെട്ടതെന്നു കരുതി ചേർത്ത് പിടിച്ച മനുഷ്യരൊക്കെ ഒരുനാൾ പെട്ടെന്ന് അങ്ങ് മാറുമ്പോൾ, നമ്മളിൽ നിന്ന് അകലുമ്പോൾ കാരണങ്ങൾ പോലും അറിയാതെ നോവുന്നൊരു മനസ്സ് ചിലരുടെയുള്ളിൽ ഉണ്ട്.
നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കാൻ കഴിയുന്നത് ആർക്കാണെന്ന് അറിയുമോ? അത് ഒരു ശത്രുവിനല്ല, അപരിചിതനല്ല ഏറ്റവും പ്രീയപ്പെട്ട ഒരു ആൾക്കായിരുക്കും. നമ്മളെ നന്നായി അറിയാവുന്ന, എന്നും മെസ്സേജ് അയച്ചാൽ പോലും emotions convey ചെയ്യാൻ കഴിഞ്ഞിരുന്ന, നമ്മുടെ ഒരു ചെറിയ ഭാവ മാറ്റത്തിൽ പോലും പ്രശ്‌നങ്ങൾ മനസ്സിലാക്കിയിരുന്ന ഒരാൾ. പെട്ടന്ന് ഒരുദിവസം അവർക്ക് നമ്മൾ ആരുമല്ലാതാകുന്ന അവസ്ഥ. എന്തായിരിക്കാം അതിനുള്ള കാരണം? ചില സന്ദർഭങ്ങളിൽ അതിനുള്ള കാരണവും കണ്ടെത്താൻ ബുദ്ധിമുട്ട് ആയിരിക്കും. But It's always a matter of priority. common ആയിട്ട് നിൽക്കുന്ന ഒരു ഫാക്ടർ priority ആണ്.
നമുക്ക് replacement ആയി അവരുടെ ജീവിതത്തിലേക്ക് മറ്റൊരാൾ വരുമ്പോൾ അവർ നമുക്ക് തന്നിരുന്ന priority യും മാറും. ചിലപ്പോൾ അതാവും അവരിലെ മാറ്റത്തിൻ്റെ പ്രധാന കാരണം. പിന്നീട് അവരുടെ ഫോണിലെ ചാറ്റ് ലിസ്റ്റിൽ ആദ്യം ഉണ്ടായിരുന്ന നമ്മുടെ contact unpinned ആവും. പകരം അവിടെ മറ്റൊരു pinned contact വരും. ദിവസങ്ങളോളം വാതോരാതെ ചാറ്റ് ചെയ്‌ത മെസ്സേജുകളൊക്കെ നമ്മുടെ ഓർമകളിൽ കിടന്ന് ചിതലെരിക്കും. പരസ്‌പരം ചിരി പകർന്ന തമാശകളൊക്കെ കുത്തിനോവിക്കും. അങ്ങനെ ഒറ്റപ്പെടലിന്റെ ശൂന്യതയിൽ വീണുകൊണ്ടെയിരിക്കും.
ഓരോ വ്യക്തിയുടെയും ജീവിതാവസ്ഥകൾ വേറിട്ടതാണ് അതിനനുസരിച്ചുള്ള ചിന്താരീതികൾ, ആശയങ്ങൾ, ആഗ്രഹങ്ങൾ. ഇതൊക്കെ കാലങ്ങൾക്ക് അനുസരിച്ച് രൂപാന്തരപ്പെട്ടുകൊണ്ടേയിരിക്കും. അങ്ങോട്ട് തോന്നുന്ന താല്പര്യം എപ്പോഴും ഇങ്ങോട്ടു ഉണ്ടാകണം എന്നില്ല. ഇതൊക്കെ മനസിലാക്കി വരുമ്പോഴേക്കും അവരുടെ ഇറങ്ങിപ്പോക്കിൽ നമ്മൾ ഒരുപാട് കരഞ്ഞു തീർത്തിട്ടുണ്ടാവും. അതുകൊണ്ട് തുടക്കത്തിലേ ആവേശത്തിൽ ആരെയും പ്രീയപ്പെട്ടതാക്കരുത്. പിന്നീട് അവരിലെ ഓരോ മാറ്റവും, നമ്മുടെ ഹൃദയത്തിലേക്ക് ഒരു വെടിയുണ്ട തുളച്ചു കയറുന്നത് പോലെ നമ്മളെ വേദനിപ്പിചെന്ന് വരും.
So if you enter into a relationship either it's a love or a friendship be prepared to be hurt, to feel the pain..!!