എന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു.. കൂട്ടുകാരികൾക്കിടയിൽ ഞാൻ പ്രിയങ്കരി ആയിരുന്നില്ല..രക്തബന്ധം ആയാലും സുഹൃത്ത് ബന്ധം ആയാലും ആൺകുട്ടികൾ ആയിരുന്നു കൂടുതൽ അടുത്തു നിന്നിരുന്നത്.കാരണം ഒരു പെൺകുട്ടിയേക്കാൾ എന്റെ രീതികൾ ആൺകുട്ടികൾക്ക് ആയിരുന്നു തൃപ്തികരം..കളിച്ചു വളർന്നതും സഹോദരങ്ങൾക്കിടയിൽ.. അതിനാൽ തന്നെ സ്ട്രൈറ്റ് ഫോർവേഡ് മൈൻഡ് ആയിരുന്നു എനിക്കെന്നും. ആർക്കെന്ത് തോന്നും വിചാരിച്ചു ഉള്ളിലെ ചിന്തകളെ മറച്ചു വെക്കാറില്ലായിരുന്നു..ഒറ്റക്ക് ജീവിക്കാനും മടിയില്ലായിരുന്നു.. സ്വന്തം കഴിവുകളിൽ ഉള്ളം കൊണ്ട് വിശ്വസിച്ചിരുന്നു..എന്നാൽ ഒരിടത്തു മാത്രമേ ഇതെല്ലാം ഞാൻ മാറ്റി വച്ചിരുന്നുള്ളു.. 'എന്നെ സ്നേഹികുന്നിടത്തല്ല, മറിച്ചു ഞാൻ സ്നേഹികുന്നിടത്ത്... " പലപ്പോഴും ഞാനല്ലാതെ ആയി നിന്നിട്ടുണ്ട്..അവിടെ എന്റെ സ്വാർത്ഥത നിറഞ്ഞാടിയിരുന്നു..എവിടെയൊക്കെ ആളുകളെ നഷ്ടമാവാൻ തുടങ്ങിയോ അവിടെയെല്ലാം ഇനി തന്റെ കഴിവ് കേട് ആണോ എന്ന് അറിയാതെ അപകർഷതബോധം കൂടെ വളർന്നു.. ഇന്നും എന്നിലെ എന്നിലേക്ക് അധികം ദൂരം ഒന്നുമില്ല..സ്നേഹം, പ്രാധാന്യം എന്നിവ മനസ്സിൽ നിന്നും എടുത്ത് മാറ്റിയാൽ ഞാനിന്നും ഞാൻ ആകും...എന്നെകൊണ്ട് താങ്ങില്ല എന്ന് കരുതിയ അവസ്ഥകൾ എപ്പോഴൊക്കെ വന്നിട്ടുണ്ടോ അതെല്ലാം മറികടക്കാൻ ഒരു താങ്ങും ഉണ്ടായിട്ടില്ല.. എനിക്കും നിങ്ങൾക്കും എല്ലാം ഇന്ന് കൈകാര്യം ചെയ്യാൻ ആവാത്ത അവസ്ഥകൾ വന്നാൽ ഒന്നോർത്തും പതറേണ്ട.. എനിക്കോ നിനക്കോ താങ്ങാവുന്നതേ നമുക്കൊക്കെ കിട്ടിയിട്ടുള്ളു.. അതിനുള്ള കഴിവും ഇതെഴുതിയ എന്നിലും വായിക്കുന്ന നിന്നിലും ഉണ്ട്..BE YOURSELF..HAVE A GOOD DAY ALL

Last edited: