.
ചിലപ്പോൾ instagram വെറുമൊരു app അല്ല, എൻ്റെ മനസ്സ് വായിക്കുന്ന ഒരു മാന്ത്രിക കണ്ണാടിയാണെന്ന് എനിക്ക് തോന്നാറുണ്ട്. ഫോൺ സ്ക്രീനിൽ വിരലോടിക്കുമ്പോൾ, ആ വിരൽത്തുമ്പിലൂടെ എന്റെ ഹൃദയമിടിപ്പും വികാരവിചാരങ്ങളും അത് ചോർത്തിയെടുക്കുന്നുണ്ടോ എന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്.
ആരോടും പറയാതെ ഉള്ളിലൊതുക്കിയ പ്രണയവും, വേർപാടിൻ്റെ നോവും, ഒരു വരി പോലും type ചെയ്യാതെ തന്നെ reels-കളായി എന്റെ മുന്നിൽ തെളിയുമ്പോൾ വല്ലാത്തൊരു വിസ്മയമാണ്. ഞാൻ പോലും മറക്കാൻ ശ്രമിക്കുന്ന ഓർമ്മകളെ അത് കൃത്യമായി എൻ്റെ മുന്നിൽ കൊണ്ടുവന്ന് വെക്കുന്നു. എന്റെ മൗനത്തെപ്പോലും അത് എത്ര കൃത്യമായാണ് വായിച്ചെടുക്കുന്നത്!
അതിന് പിന്നിൽ പ്രവർത്തിക്കുന്ന technology എന്ത് തന്നെ ആയാലും ചിലപ്പോഴൊക്കെ അത് ഒരു ആശ്വാസം തന്നെയാണ്. ആരും മനസ്സിലാക്കുന്നില്ല എന്ന് കരുതുന്ന നമ്മുടെ മൗനത്തെ, ഒളിച്ചുവെക്കുന്ന ഏകാന്തതയെ, ഒരു digital screen ഇത്രമേൽ ആഴത്തിൽ മനസ്സിലാക്കുന്നു എന്നത് വലിയൊരു അത്ഭുതം തന്നെയാണ്. ഒരു വരി പോലും കുറിക്കാതെ, എന്റെ മൗനത്തെപ്പോലും കൃത്യമായി വിരൽത്തുമ്പിലൂടെ വായിച്ചെടുക്കുന്ന മാന്ത്രികത...