• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ചുവന്നു പൂക്കാത്ത പ്രണയം

  • Thread starter ആരാധിക (Aaradhika)
  • Start date
മനസിലാക്കിയില്ലത്രേ , എത്ര മനോഹരമായി നീ സംസാരിക്കുന്നു...പ്രണയിക്കപ്പെടുവാനുള്ള എൻ്റെ ആഗ്രഹത്തെ , ഇതുപോലെ മനോഹരമായി സംസാരിച്ചു നിന്റെ വാക്കുകളുടെ തടവറിയിലാക്കി......എൻ്റെ കാഴ്ചകളെ നിന്റെ വിരൽത്തുമ്പിലേക്ക് പറിച്ചു നട്ടു....എൻ്റെ ആഗ്രഹങ്ങളെ , നിന്നോടുള്ള സ്വപ്നങ്ങളെ ചന്ദനമുട്ടിവെച്ചു ദഹിപ്പിച്ചു.....എന്നിട്ടും നീ പറയുന്നു ഞാൻ നിന്നെ മനസിലാക്കിയില്ലെന്നു..

എന്റെ സംസാരം മനോഹരമായി നിനക്ക് തോന്നിയിട്ടുണ്ടേൽ അതിനു കാരണം നീ തന്നെ ആണ്. നിന്നെ കുറിച്ചോർക്കുമ്പോഴും നിനക്ക് മറുപടി എഴുതുമ്പോഴും മാത്രം ആണ് എന്റെ വിരൽ തുമ്പുകളിൽ ഇത്ര മനോഹരമായി വാക്കുകൾ പിറന്നിട്ടുള്ളത്. എഴുതിയ വരികളിലെല്ലാം നിന്റെ ഒരു അംശം കോർത്ത് വെക്കുന്നത് കൊണ്ട് എന്റെ വാക്കുകൾക്ക് അവകാശി നീ തന്നെയാണ്. നിന്റെ ആഗ്രഹങ്ങളേയും സ്വപ്നങ്ങളേയും നമ്മുടെ സ്വപ്‌നങ്ങൾ ആക്കി മാറ്റിയതാണോ ഞാൻ ചെയ്ത തെറ്റ്. അത്രയേറെ പ്രണയം തോന്നുന്ന നിമിഷങ്ങളെല്ലാം ഇപ്പോഴും നിന്നെ മാത്രം ആണ് ഞാൻ എന്റെ വരികളിലേക്കു പകർത്താറുള്ളത്. എന്റെ പ്രണയം അന്നും ഇന്നും എന്നും നീ തന്നെയാണ്. ❤️
 
കത്തനാരുടെ തലമുറയിൽ പെട്ട ആരേലും ഉണ്ടോന്ന് അന്വേഷിക്ക്....കണ്ടുകിട്ടിയാൽ മാഷ് രക്ഷപെട്ടു...ഈ യക്ഷി ചോര കുടിക്കുന്ന യക്ഷിയല്ല.....മറിച്ചു , ഉടലോടെ ഞെരിച്ചു , തലച്ചോറിനെ വരിഞ്ഞു മുറുക്കി , ബോധമനസിനെ അവളുടെ ബന്ധനത്തിലാക്കി , ആത്മാവിനെ ശരീരം വിടാതെ നരകിപ്പിക്കുന്ന വിഷാദയക്ഷിയാണ്....ഇപ്പോൾ തന്നെ കടമറ്റത്തേക്ക് വിട്ടോ വണ്ടിയെടുത്ത് :Laugh1:

ഹ്മ്മ്... അങ്ങോട്ട് തന്നെ വണ്ടി പിടിക്കേണ്ടി വരും. പക്ഷേ എതോ ഒരു സ്ഥലത്തു അവളെ ബന്ധിപ്പിച്ചിടാൻ എന്തോ തോന്നുന്നുമില്ല. അവൾ എന്നും പറന്നു പറന്നു നടക്കണമെന്നു തന്നെയാണ് എനിക്ക്.
 
മാഷ്ടെ ഇഷ്ടം
 
ഇതാണാ ഐറ്റം കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്
443278734_b4ad1ad48c_zCalotropis gigantea.jpg
എരുക്കിന്റെ seed ഇങ്ങിനെ ഇരിക്കും..remembers a milkweed
 
ഇതാണോ അപ്പൂപ്പൻ താടി എന്നു വിളിക്കുന്നത്
അല്ല, അപ്പൂപ്പൻ താടി ശെരിക്കും വള്ളിച്ചെടിയാണ്... ഇതും അതുപോലെ തന്നെയാണ് ഇരിക്കുന്നേ
 
എന്റെ സംസാരം മനോഹരമായി നിനക്ക് തോന്നിയിട്ടുണ്ടേൽ അതിനു കാരണം നീ തന്നെ ആണ്. നിന്നെ കുറിച്ചോർക്കുമ്പോഴും നിനക്ക് മറുപടി എഴുതുമ്പോഴും മാത്രം ആണ് എന്റെ വിരൽ തുമ്പുകളിൽ ഇത്ര മനോഹരമായി വാക്കുകൾ പിറന്നിട്ടുള്ളത്. എഴുതിയ വരികളിലെല്ലാം നിന്റെ ഒരു അംശം കോർത്ത് വെക്കുന്നത് കൊണ്ട് എന്റെ വാക്കുകൾക്ക് അവകാശി നീ തന്നെയാണ്. നിന്റെ ആഗ്രഹങ്ങളേയും സ്വപ്നങ്ങളേയും നമ്മുടെ സ്വപ്‌നങ്ങൾ ആക്കി മാറ്റിയതാണോ ഞാൻ ചെയ്ത തെറ്റ്. അത്രയേറെ പ്രണയം തോന്നുന്ന നിമിഷങ്ങളെല്ലാം ഇപ്പോഴും നിന്നെ മാത്രം ആണ് ഞാൻ എന്റെ വരികളിലേക്കു പകർത്താറുള്ളത്. എന്റെ പ്രണയം അന്നും ഇന്നും എന്നും നീ തന്നെയാണ്. ❤️
നിന്റെ പേനത്തുമ്പിലെ മഷിയാവൻ നോമ്പ് നോറ്റവൾ ആണ്‌ ഞാൻ..... നിയെനിക്കായ് എഴുതിയതെല്ലാം ഹൃദയത്തിൽ നിന്നായിരുന്നു... പക്ഷേ ഇപ്പോൾ നിന്റെഴുത്തുകളിൽ ഞാനില്ല... നമ്മളില്ല.... വഴിവക്കിലെവിടെയോ ആ നമ്മളെ നിനക്ക് നഷ്ടമായി.. തിരഞ്ഞു പോകാനാവാത്ത ദൂരം നീ തനിച്ചു താണ്ടി... പക്ഷെ, ഞാനിപ്പോഴും നീ മറന്നുവെച്ചിടത്തു തന്നെയുണ്ട് ഒരു ചുവട്പോ ലും പിന്തിരിയാതെ....
 
ഞാൻ നിനക്കായി എഴുതിയപ്പോഴെല്ലാം എന്റെ അക്ഷരങ്ങൾക്കു ഹൃദയത്തിന്റെ ചുവപ്പു നിറമായിരുന്നു. പക്ഷേ ഇടക്കെപ്പോഴോ എന്റെ അക്ഷരങ്ങൾക്ക് ദുഃഖത്തിന്റെ കറുപ്പ് നിറം വന്നിരിക്കുന്നു. ഇപ്പോൾ നീ പറഞ്ഞപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്. നീ പറഞ്ഞത് ശരിയാവാം- എവിടെയോ വെച്ച് എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു, നമ്മളെയും. എനിക്ക് നിന്നിലേക്ക്‌ തിരിച്ചു വരാൻ നിന്റെ ഈ ഓർമ്മപ്പെടുത്തൽ മാത്രം മതി.
ഇനി വീണ്ടും ഞാൻ നിനക്കായി എഴുതി തുടങ്ങട്ടെ... ഹൃദയത്തിൽ നിന്ന്... ഹൃദയത്തിന്റെ നിറമുള്ള അക്ഷരങ്ങളിൽ തന്നെ. ഇനിയുള്ള കാലം ചുവന്നു പൂക്കട്ടെ നമ്മുടെ പ്രണയം. ❤️
 
നിന്നിലേക്ക് മാത്രമൊഴുകുന്നൊരു പുഴയാകണമെനിക്ക്.....
നിന്നെ മാത്രം തഴുകുന്ന കുളിർക്കാറ്റകണമെനിക്ക്....
നിന്നിൽ മാത്രം പെയ്യുന്നൊരു വേനൽമഴയാവണമെനിക്ക്..
നിന്നെ മാത്രം മൂടുന്ന മഞ്ഞാകണമെനിക്ക്...
ഒടുവിൽ നിന്നിലേക്കണയുമ്പോൾ ചിതലരിക്കാതെ
ബാക്കിയുണ്ടെന്നിൽ നിനക്കായ്‌ മാത്രം തുടിക്കുന്നോരെൻ ഹൃദയം ❤
 
ഇനി നമുക്ക് പ്രണയിക്കാം...
ഋതുഭേദങ്ങൾ അറിയാതെ... നീ എന്നിൽ വെയിലായും മഴയായും മഞ്ഞായും പെയ്തു കൊണ്ടേയിരിക്കണം. നമുക്ക് പ്രണയിച്ചു കൊണ്ടേ ഇരിക്കാം വീണ്ടും വീണ്ടും... കൊതി തീരും വരെ...
:heart1:
 
"നമുക്ക് പ്രണയിക്കാം",എത്ര സുന്ദരമായ വാക്കുകൾ.... തേൻ പുരട്ടിയ വാക്കുകളെനിക്ക് വേണ്ട....ആരുമല്ലാതിരുന്നിട്ടും ആരൊക്കെയോ ആയൊരാൾ... ഒന്നുമല്ലാതിരുന്നിട്ടും എന്തൊക്കെയോ ആക്കിയൊരാൾ....എനിക്കും നിനക്കും മാത്രം അറിയുന്ന നമുക്ക് മാത്രം മനസിലാകുന്ന...വിലകൂടിയ വാക്കുകളുടെ അലങ്കാരമില്ലാതെ, വിശേഷണങ്ങളുടെ അതിപ്രസരമില്ലാതെ..ഞാനും നീയും നമ്മളായിങ്ങിനെ ഒഴുകാം, നമുക്ക് മാത്രം പരിചിതമായ വഴികളിലൂടെ..❤
 
അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും...
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം...

നിന്നിലടിയുന്നതേ നിത്യസത്യം...! ❤️
 
എത്ര അറുത്തുമുറിച്ചു കളഞ്ഞാലും മുളപൊട്ടുന്ന ചിലതുണ്ട്...അതുപോലൊന്നാണ് നമ്മുടെ പ്രണയം....കുളിരുപെയ്യുന്ന ധനുമാസ രാവുകളിൽ എന്നോട് ചേർന്നുകിടന്നതല്ല ഞാൻ നിന്നിൽ തിരഞ്ഞൊരു പ്രണയം... അഴിഞ്ഞുലഞ്ഞോരൻ മുടിയിഴകളെ തലോടി, തുടുത്ത കവിളുകളിൽ ഉമ്മവെച്ചെന്നെ ഉണർത്തിയതുമല്ല ഞാൻ നിന്നിൽ തേടിയോരെൻ പ്രണയം... ഉത്തരീയത്തിന് തുമ്പെന്നിൽ നിന്നടർത്തി മാറ്റിയതുമില്ല നിന്നിൽ ഞാൻ കടംകൊണ്ടൊരെൻ പ്രണയം.. ദൂരം നമുക്കിടയിൽ അതിർവരമ്പുകൾ തീർക്കുമ്പോഴും നീ എന്റെ മാത്രമാകുന്നതാണെന്റെ പ്രണയം. ❤
 
Top