ഇന്ന് രാവിലെ ഉണർന്നത് തന്നെ ആ വാർത്ത കേട്ട് ആയിരുന്നു. അടുത്ത വീട്ടിലെ ഒരു ആളെ പോലീസ് വന്നു കൊണ്ടു പോയെന്ന്..
" എന്തിന്?"
ഞാൻ ചെറിയ എന്തെങ്കിലും കേസ് ആവുമെന്ന് ഓർത്ത് ആണ് ചോദിച്ചത്.. പക്ഷെ എന്റെ ഊഹങ്ങളെ പാടെ തട്ടി മാറ്റി കൊണ്ട് ആയിരുന്നു ആ കാരണം പറഞ്ഞത്...
" സ്വന്തം മകളെ പീഡിപ്പിച്ചുവത്രെ "
ഞാൻ കേട്ട മാത്രയിൽ ആദ്യമൊന്ന് നിശ്ചലയായി.. പെട്ടന്ന് എന്തോ ഓർത്ത പോലെ വേറെ ലോകത്തേക്ക് മനസ്സ് ഒന്ന് പോയി. പെട്ടന്ന് എന്തോ ഓർത്തെടുത്ത പോലെ ഞാൻ ചോദിച്ചു..
"എത്ര വയസ്സുണ്ട് അവൾക്?"
പത്താം ക്ലാസ്സിലാ...
മ്മ്മ്.. അതാവും തുറന്ന് പറയാൻ ഇത്ര ധൈര്യം വന്നത് അവൾക്ക്.ഇതിനേക്കാൾ ചെറുതായിരുന്നേൽ ഒരു പക്ഷെ അവൾ ഉള്ളിൽ അടക്കി പിടിച്ചു അയാളിൽ തന്നെ എരിഞ്ഞു പോയേനെ.. ഞാൻ മനസ്സിൽ ആത്മഗതം പറഞ്ഞു..
"അവൻ കുടിച്ചു ബോധം ഇല്ലാതെ ആവും.. അല്ലാതെ ആരെങ്കിലും സ്വന്തം മക്കളോട് ഇങ്ങനെ ചെയ്യുമോ?"
"ചെയ്യും ".. ഞാൻ പെട്ടന്ന് തറപ്പിച്ചു പറഞ്ഞു..
എല്ലാവരും എന്റെ മുഖത്തേക്ക് നോക്കി...
"ഞാനൊന്ന് ചോദിച്ചോട്ടെ?
ഒരു തവണ ഉണ്ടായതിന്റെ പേരിൽ ആണോ അവനെ ഇപ്പോൾ അറസ്റ്റ് ചെയ്തത്? അതോ അതിനെ ഇട്ടു എടങ്ങേറ് ആക്കിയോ അവൻ?"
"അല്ലാ... പല തവണ ഉണ്ടായത്രേ...അങ്ങനെ ആ കുട്ടി കൂടെ പഠിക്കുന്ന കൂട്ടുകാരിയോട് പറഞ്ഞിട്ട് അങ്ങനെ വീട്ടിൽ അറിഞ്ഞത് ആണെന്ന്.."
ബോധം ഇല്ലാതെ സംഭവിക്കുന്നതും, സ്വന്തം ചോര ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ബോധപൂർവം പല തവണ ഇങ്ങനെ ചെയ്യുന്നതും രണ്ടും രണ്ടാണ്.. ഞാൻ അതും പറഞ്ഞു എഴുന്നേറ്റു പോയി...
എനിക്കെന്തോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. പക്ഷെ ആ കുട്ടിയുടെ അവസ്ഥ മനസ്സിലേക്ക് ഒരു കടൽ പോലെ ആർത്തിരമ്പി കൊണ്ട് വന്നു.. ആ ചിന്ത എനിക്ക് മനസ്സിൽ നിന്ന് നീക്കം ചെയ്യാൻ ആയില്ല...
അവൾ... അവളിനി ആരെയെങ്കിലും വിശ്വസിക്കുമോ? ആരെങ്കിലും അല്ല.. സ്വന്തം രക്തം.. മറ്റുള്ളവരിൽ നിന്ന് തന്നെ സംരക്ഷിക്കേണ്ട സ്വന്തം ഉപ്പ..അവൻ അല്ലെ അവൾക്ക് സുരക്ഷ ഉറപ്പു വരുത്തേണ്ടവൻ? മറ്റു ആരുടെ ഭാഗത്തു നിന്നും ഇങ്ങനൊരു അനുഭവം ഉണ്ടാവുന്നതിനേക്കാൾ പതിന്മടങ്ങ് അവൾ ആഴത്തിൽ മുറിവേറ്റ് കാണില്ലേ സ്വന്തം അച്ഛനിൽ നിന്നു ഇങ്ങനെ ഒരു അനുഭവം ഉണ്ടായപ്പോൾ.. എത്ര രാത്രിയും പകലും അവൾ അയാളെ പേടിച്ചു ആ വീട്ടിൽ ജീവിച്ചു കാണും? ഒരു രാത്രിയെങ്കിലും അവൾക്ക് ഒന്നുമറിയാത്ത ഒരു കുഞ്ഞിനെ പോലെ ഉറങ്ങാൻ പിന്നീട് കഴിഞ്ഞു കാണുമോ? പഠിക്കേണ്ട പ്രായത്തിൽ എത്രയോ വലിയ ഭാരമാണ് അവൻ ആ കുഞ്ഞു മനസ്സിൽ വച്ചു കൊടുത്തത്.. ശരീരത്തിൽ ഏറ്റ മുറിവ് പോലെ മരുന്ന് വച്ചാൽ ഉണങ്ങുന്ന മുറിവ് അല്ല അത്.. അവളുടെ പഠനം.. അവളുടെ സന്തോഷം.. അവളുടെ നിഷ്കളങ്കത.. എല്ലാം അവൻ തട്ടി തെറിപ്പിച്ചില്ലേ... അവൾക്ക് ഒരാളെ സ്നേഹിച്ചാൽ പോലും.. അവളെ ഒരാൾ ഒന്ന് തൊട്ടാൽ പോലും ഈ ഓർമ്മകൾ ആവില്ലേ ആദ്യം മനസ്സിലേക്ക് ഓടി വരുക... ഇനി ആരെയും അവൾ വിശ്വസിക്കില്ല.. ഒന്നിനെയും.. ജീവിത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും വരുമ്പോൾ ഇടിത്തീ വീണ പോലെ ഈ ഒരു കാര്യം അവളുടെ മനസ്സിൽ വന്നേക്കാം.. താൻ നശിച്ചു പോയില്ലേ എന്ന തോന്നൽ അവളുടെ ആത്മവിശ്വാസം കെടുത്തിയിട്ടുണ്ടാവില്ലേ... ഇനി എത്ര കാലം മുന്നോട്ട് പോയാൽ ആണ് അവൾ ഇതിൽ നിന്നും മോചിത ആവുക..? പക്ഷെ ഒരു കാര്യം ഓർത്തപ്പോൾ എനിക്കെന്തോ മനസിന് വല്ലാത്ത സന്തോഷം.. ഒരു ആത്മ സംതൃപ്തി.അവൾ അത് മറച്ചു വച്ചു കഴിഞ്ഞില്ല.. പുറത്ത് പറഞ്ഞു.. അവനു വേണ്ട ശിക്ഷ കിട്ടിയോ ഇല്ലയോ.. അതൊന്നും എനിക്കറിയണ്ട.. അത് കിട്ടാനുള്ള സമയത്ത് അവനു കൃത്യമായി കിട്ടിക്കോളും.. പക്ഷെ അവന്റെ യഥാർത്ഥ മുഖം.. അവൾക്ക് മാത്രം അറിയാവുന്ന അവളുടെ അച്ഛന്റെ മുഖം അവൾ വെളിച്ചത്ത് കൊണ്ട് വന്നു.. ഇനി അവൾക്ക് ആരെയും പേടിക്കാതെ.. താൻ ഉറങ്ങുമ്പോൾ തന്റെ മേൽ ആ കൈകൾ പാമ്പ് ഇഴയുന്ന പോലെ ഇഴയില്ലെന്ന ഉറപ്പിൽ അവൾക്ക് ഉറങ്ങാം. അവൾ ചെയ്തതാണ് ശരി.ആ ഒരു സമാധാനം എങ്കിലും അവൾക്ക് ഉണ്ടാവട്ടെ...അവൾ ഈ ചെയ്ത കാര്യത്തിൽ അവളെക്കാൾ സന്തോഷിക്കുന്നത് അവൾക്ക് നേരെ പരിചയം പോലും ഇല്ലാത്ത ഞാൻ ആണ് എന്ന് ഓർത്തപ്പോൾ എന്റെ മുഖത്ത് നേർത്ത ഒരു ചിരി വന്നു..