• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഓൾടെ സൂഫി...!

kadal

Epic Legend
Chat Pro User
.
എന്നെ ഒരു സൂഫിയായി പ്രണയിക്കാനാണ് ഓൾക്കിഷ്ടം. അതിന് ഓള് പറയുന്ന കാരണങ്ങൾ ഓൾടെ പ്രണയം പോലെ തന്നെ വളരെ മനോഹരമാണ്.
ഒരു സൂഫിയെപ്പോലെ എന്റെ ലോകം ഓൾക്ക് ചുറ്റും മാത്രമായി കറങ്ങിക്കൊണ്ടിരിക്കുകയാണത്രേ. ഓൾടെ ഓരോ നിശ്ശബ്ദതയും എന്റെ ധിക്റ് ആവുന്നുണ്ടെന്നും, ഓൾടെ കണ്ണീർ എന്റെ കവിതകളാകുന്നുണ്ടെന്നും ഓള് വിശ്വസിക്കുന്നു.
നീ ഇല്ലാതെ ഞാനില്ല എന്ന് ഞാൻ എപ്പോഴും ഓളോട് പറയാറുണ്ട്. പക്ഷെ, ഓള് എന്നെ പ്രണയിക്കുന്നത് എന്നിലൂടെ ദൈവത്തോട് ചേരാനാണ്... ആ സമ യിൽ ഫനാ ആവാൻ ആണ്.
ഓൾക്ക് ഞാൻ ഓൾടെ സ്വന്തം ദർവീഷാണ്. വഴികാട്ടുന്ന മുർഷിദും, പ്രണയം തേടുന്ന മുറീദും ഞാൻ തന്നെ. ഓൾടെ ഓരോ ഹാലിലും ളിലേക്ക് പടരുന്ന പ്രകാശത്തിന്റെ നൂർ ആണ് ഞാനെന്ന് ഓള് പറയുന്നു.
ഞാൻ ദൈവത്തെ തേടി നടന്നില്ല, മറിച്ച് എന്നിൽ തന്നെ ദൈവം ജ്വലിച്ചുക്കൊണ്ടിരിക്കുന്നു എന്നാണ് ഓള് എന്നെക്കുറിച്ച് പറയാറുള്ളത്.
മൗത്ത്‌-ഇ-ഇഷ്‌ക് – പ്രണയത്തിലൂടെ മരണം സംഭവിക്കുന്നത് വരെ ഓള് എന്നെ ഇങ്ങനെ പ്രണയിച്ചുകൊണ്ടേയിരിക്കും.
.
 
Last edited:
Top