.
ചിലപ്പോഴൊക്കെ എന്റെ മനസ്സ് പഴയകാലത്തേക്ക് ഒരു യാത്ര പോകാറുണ്ട്... എപ്പോഴോ നഷ്ടപ്പെട്ടുപോയ ചില മനുഷ്യരിലേക്കും അവർ തന്ന ഓർമ്മകളിലേക്കും.
അവരൊക്കെ ഇന്ന് പുതിയ ജീവിതത്തിന്റെ തിരക്കുകളിലായിരിക്കും. ഒരുപക്ഷേ എന്നെ പൂർണ്ണമായും മറന്നിട്ടുണ്ടാകാം. എങ്കിലും, എന്റെ മനസ്സിൽ ആ ഓർമ്മകൾക്ക് ഇന്നും ഒരു മങ്ങലുമേറ്റിട്ടില്ല. ഒരു ചെറിയ പോറൽ പോലുമേൽക്കാതെ ഞാൻ അവരെ എന്റെ ഉള്ളിൽ ഇപ്പോഴും ഭംഗിയായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ശരിയാണ്, നമ്മൾ എത്രയൊക്കെ ശ്രമിച്ചാലും ചില ഓർമ്മകളെയും മനുഷ്യരെയും നമുക്ക് പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ല.
പക്ഷെ, നാം എപ്പോഴും ഓർക്കേണ്ട ഒരു കാര്യമുണ്ട്... ഓർമ്മകൾക്ക് എത്രത്തോളം സൗന്ദര്യമുണ്ടെങ്കിലും, എന്നെന്നേക്കുമായി അടഞ്ഞുപോയ ചില വാതിലുകൾ ആ ഓർമ്മകളുടെ പേരിൽ വീണ്ടും തുറക്കാൻ നമ്മൾ ശ്രമിക്കരുത്. കാരണം, ആ വാതിലുകൾ അടഞ്ഞതിന് പിന്നിൽ കൃത്യമായ ഒരു കാരണമുണ്ടാകും. ഓർമ്മകളെ ഓർമ്മകളായി തന്നെ നിലനിർത്തുന്നതാണ് എപ്പോഴും നല്ലത്.

Last edited: