Rachel
Favoured Frenzy
ആദ്യം നിങ്ങൾ അവരെ സ്നേഹിക്കുന്നു എന്ന തോന്നൽ അവരിൽ ജനിപ്പിക്കുക. എന്നും ഒപ്പം കാണും എന്ന വിശ്വാസം അവരിൽ ഉണ്ടാക്കിയെടുക്കുക.. അങ്ങനെ അന്ധമായി അവർ നിങ്ങളെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും എന്ന് ഉറപ്പായാൽ, പതിയെ നിങ്ങൾ അവരിൽ നിന്നും മുന്നോട്ട് നടക്കുക. മുന്നിൽ നിങ്ങളുണ്ടെന്ന ധൈര്യത്തിൽ അവർ നിങ്ങൾക്കു പിറകെ നടക്കുന്നുണ്ടാകും.
ഇടയ്ക്കൊന്നു ഒളിഞ്ഞു നിൽക്കുക. അവരപ്പോൾ നിങ്ങളെ തിരഞ്ഞിറങ്ങുന്നതു കാണാം... അവരുടെ ആ വെപ്രാളത്തിനിടയിൽ വീണ്ടും നിങ്ങൾ അവർക്കു മുന്നിൽ പ്രത്യക്ഷപ്പെടുക. ഞാനെവിടെയും പോയിട്ടില്ല നിനക്കൊപ്പം തന്നെയുണ്ടെന്ന് വെറുതെ മൊഴിയുക...
അവരുടെ കണ്ണുകളിലപ്പോൾ ഒരായിരം സൂര്യൻ ഉദിക്കുന്നത് നിങ്ങൾക്കു കാണാം.
വീണ്ടും സ്നേഹം കൊണ്ടു നിങ്ങളവരെ വീർപ്പുമുട്ടിക്കുക.
ഒടുവിൽ അവർ പോലുമറിയാതെ അവരിൽ നിന്നും പിൻവാങ്ങുക. വീണ്ടും അവർ നിങ്ങളെ തിരഞ്ഞിറങ്ങും..
കൂക്കി വിളിക്കും.. വിളി കേൾക്കരുത്... അലറിക്കരയും... കണ്ടതായി നടിക്കേണ്ട.. ചുറ്റുമുള്ളതൊന്നും കാണാൻ കഴിയാത്ത അന്ധത അവരെ ബാധിക്കും, ഭ്രാന്തമായി അവർ നിങ്ങൾക്കുവേണ്ടി അലഞ്ഞുതിരിയും... ഇടറിവീഴും...
മുറിവു പറ്റും... രക്തം ചിന്തും...
അവർക്കു നോവില്ല ഹ്യദയത്തിന്റെ മുറിവിനോളം വരില്ലല്ലോ ശരീരത്തിലെ മുറിവ്... വീണിടത്തു നിന്നവർ പിടഞ്ഞെഴുന്നേൽക്കും വീണ്ടും അലയും ഉറക്കെയുറക്കെ നിലവിളിക്കും... പിന്നീടാ നിലവിളി തേങ്ങലുകളായി മാറും ഒടുവിൽ ആത്മാവു നഷ്ട്ടപെട്ട ഒരു ശരീരം മാത്രമായി അവർ അവശേഷിക്കും...