രാത്രി ഒത്തിരി കരഞ്ഞത് കൊണ്ട് തന്നെ കണ്ണീർ ഒലിച്ച പാട് മുഖത്ത് തെളിഞ്ഞ് കാണുന്നുണ്ട്. കണ്ണ് ഒന്ന് തുറന്നത് തന്നെ വളരെ കഷ്ടപ്പെട്ടാണ്, രാത്രി മുഴുവൻ ഉറങ്ങാതിരുന്ന് കരഞ്ഞത് കൊണ്ട് തന്നെ കണ്ണ് തുറക്കാൻ വല്ലാതെ കഷ്ടപ്പെട്ടിരുന്നു. കണ്ണാടിയിൽ തെളിയുന്ന എന്റെ തന്നെ മുഖത്തേക്ക് ഞാൻ ഒരു തളർച്ചയോടെ നോക്കി നിന്നു.
കതകിൽ ഉള്ള കൊട്ട് കേട്ട് ഞാൻ ഒന്ന് ഞെട്ടി "അപ്പു.. മോളെ എഴുന്നേറ്റില്ലേ നീ?" അമ്മയാണ്. ഇപ്പൊ തുറന്നാൽ ഒറ്റ നോട്ടത്തിൽ തന്നെ കരഞ്ഞിട്ടുണ്ടെന്ന് മനസ്സിലാകും, പിന്നെ അമ്മ കൂടി എന്റെ ഒപ്പം ഇരുന്ന് കരയും വെറുതെ എന്തിനാണ്, "ആ ഞാൻ എഴുന്നേറ്റു" ഉള്ള ശബ്ദത്തിൽ ഞാൻ മറുപടി കൊടുത്തു.
ഇന്നലെ എന്താണ് സംഭവിച്ചേ. എന്തിനാ ഞാൻ കരഞ്ഞതെന്ന് വരെ എനിക്ക് ഓർമ്മയുണ്ടോ എന്ന് സംശയമാണ്, പക്ഷെ നെഞ്ചിൽ ഇപ്പോഴും ഉണ്ട് വല്ലാത്തൊരു ഭാരം, കരച്ചിൽ ഇപ്പോഴും തൊണ്ടയിൽ തങ്ങി നിൽക്കുന്നുണ്ട്. ഇന്നലെ ഒരു ഇരുട്ടായിരുന്നു, എന്നെ തളർത്താൻ കഴിയുന്ന അത്ര ആഴത്തിൽ ഉള്ള ഒരു ഇരുൾ, അത് മനസ്സിലേക്ക് ഇങ്ങനെ ആഴ്ന്ന് ഇറങ്ങും എന്ന് അപ്പോൾ ഞാൻ കരുതിയതേയില്ല.
ആ നിമിഷം ഞാൻ ഒറ്റക്കായിരുന്നു, കൂടെ ഉണ്ടെന്ന് പറഞ്ഞ ആരെയും കണ്ടില്ല ഞാൻ. കയ്യിൽ പിടിച്ച് ചുംബിച്ചവരൊന്നും ആ നിമിഷം എന്റെ കൈ പിടിച്ച് ആശ്വസിപ്പിച്ചില്ല. കെട്ടിപിടിച്ചിരുന്നവരൊന്നും എന്നെ ആ നിമിഷം ചേർത്ത് പിടിച്ചില്ല. വാ തോരാതെ കഥകൾ പറഞ്ഞിരുന്ന പലരും എന്നെ ഒന്ന് കേട്ടതുമില്ല, കൂടെ ഉണ്ടായവരെ ഒന്നും ഞാൻ അപ്പോൾ കണ്ടതേയില്ല. ഒച്ചയിടുത്ത് കരഞ്ഞ അലർച്ചയൊന്നും ആരും ചെവി കൊണ്ടതുമില്ല.
ഇരുളിനെ എനിക്ക് ഇത്ര ഭയമായിരുന്നോ? ഏയ് അല്ല, ഒരു കാലത്ത് ഞാൻ ഏറ്റവും ആഗ്രഹിച്ച ഒന്നായിരുന്നു. പക്ഷെ ഇന്നലെ അതെന്നെ വല്ലാതെ ഭയപ്പെടുത്തി. ഞാൻ ഒത്തിരി കരഞ്ഞു, കരഞ്ഞ് ശ്വാസം കിട്ടാതെ ആയപ്പോൾ കണ്ണ് ഒന്ന് അടച്ച് നെഞ്ചിൽ തടവിയത് ഓർമയുണ്ട്, ഉയർന്ന് പൊങ്ങുന്ന ശ്വാസത്തെ അടക്കാൻ ഞാൻ കുറേ പാട് പെട്ടിരുന്നു. നെഞ്ചിൽ ഉള്ള വേദന അതിന്റെ ഇരട്ടി എന്ന പോൽ എന്റെ തലയെ വെട്ടിപോളിച്ചിരുന്നു.
ഏതോ ഒരു ചിന്തയിൽ എഴുന്നേറ്റ് നിന്നത് വരെ എനിക്ക് ഓർമയുള്ളു, ഇന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ കട്ടിലിന്റെ അടുത്തായി നിലത്ത് കിടക്കുവായിരുന്നു, തല നല്ല വേദനയും, ഒന്ന് ആഞ്ഞ് ശ്വാസം എടുത്തു കൊണ്ട് വളരെ പ്രയാസപ്പെട്ട് കണ്ണുകൾ തുറക്കുമ്പോഴും വളരെ സമയം വേണ്ടി വന്നു എനിക്ക് ഒന്ന് ബോധത്തിലേക്ക് വരാൻ.
ഇന്നലത്തെ ചിന്തകൾക്ക് ഒടുവിൽ ഞാൻ കുളിക്കാൻ കയറി. എന്നിലൂടെ ഒഴുകുന്ന ആ തണുത്ത വെള്ളത്തിന് എന്നെ ഒന്ന് തണുപ്പിക്കാൻ ആവുന്നില്ലെന്ന് ഞാൻ മനസ്സിലാക്കി, കുളിച്ചിറങ്ങി ഒന്ന് കൂടെ കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോഴാണ് എന്റെ ഫോൺ ബെല്ലടിച്ചത്, വേറേതോ ചിന്ത ലോകത്തേക്ക് ഇറങ്ങിയ ഞാൻ ഒന്ന് ഞെട്ടി കൊണ്ട് ഫോൺ എടുത്തു.
'ശ്രേയസ്'
എന്റെ ചുണ്ടോന്ന് കൂർത്തു, എന്തിനോ നെഞ്ചിൽ ഒരു വിങ്ങൽ. "നീ വരില്ലേ ഇന്ന്?"
എടുത്ത ഉടനെ അവിടെന്ന് ഉള്ള ചോദ്യം ഞാൻ കേട്ടു, പക്ഷെ ഉത്തരം പറയാൻ എന്റെ നാവ് അനങ്ങിയില്ല, ആരോ കെട്ടി വെച്ചത് പോലെ, "അപ്പൂസേ" അവന്റെ ഒന്ന് കൂടെ ഉള്ള വിളിയിൽ ഞാൻ ഒന്ന് വിറച്ചു, കണ്ണ് നിറഞ്ഞു, പരിഭവം, പിണക്കം, ദേഷ്യം, എന്തൊക്കെയോ, "ഇല്ല എനിക്ക് വയ്യ" ഞാൻ ഒന്ന് ആലോചിച്ച് മറുപടി നൽകി.
"എന്ത് പറ്റി? ശബ്ദം അടഞ്ഞിട്ടുണ്ടല്ലോ?"
"ഒന്നുല്ല"
"ഓക്കെ അല്ലേ നീ, എന്താ, എന്തേലും പ്രശ്നം ഉണ്ടോ"
'പ്രശ്നം ഉണ്ടോ?' ഞാൻ എന്നോട് തന്നെ ചോദിച്ചു.
"ഒന്നുമില്ല ശ്രീ, ചെറിയ തലവേദന, പിന്നെ വിളിക്കാം, ബൈ"
അപ്പുറത്ത് നിന്ന് ഒരു മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ വേഗം കാൾ കട്ട് ചെയ്തു. ഒന്ന് കൂടെ മുഖം ഒന്ന് കഴുകി താഴേക്ക് ഇറങ്ങി, അല്ലെങ്കിൽ അമ്മയ്ക്ക് അത് മതി. പ്രതീക്ഷിച്ച പോലെ എന്ത് പറ്റി എന്ന് എന്നെ കണ്ടപ്പോൾ തന്നെ ചോദ്യം എത്തിയിരുന്നു, ഞാൻ കഷ്ടപ്പെട്ട് ചിരിച്ച് കൊണ്ട് തലവേദന എന്ന് പറഞ്ഞ് ഒഴിഞ്ഞു. പിന്നെ അമ്മയെ സഹായിച്ചു അങ്ങനെ നിന്ന് കൊണ്ട് നേരം കളഞ്ഞു.
അന്ന് രാത്രി ഞാൻ വീണ്ടും കരഞ്ഞു, പിന്നെ ഉള്ള കുറച്ച് ദിവസവും അത് അങ്ങനെ തുടർന്നു, അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ പാട്ടും കേട്ട് പുസ്തകം വായിച്ച് കൊണ്ടിരിക്കുവായിരുന്നു. അപ്പോഴാണ് ഫോണിലേക്ക് ഒരു കാൾ വന്നത്, 'ആനി'
"നീ എവിടെ പോയി കിടക്കുവാ"
ഞാൻ ഒന്നും മറുപടി നൽകിയില്ല, "അപ്പു.. അപ്പു കേൾക്കുന്നില്ലേ?" അവൾ വീണ്ടും വീണ്ടും ചോദിക്കുന്നത് കേട്ട് വേഗം ഞാൻ മറുപടി കൊടുത്തു "ആ കേൾക്കുന്നുണ്ട്, പറയ് എന്തേടി"
"ഇൻസ്റ്റാ കളഞ്ഞ്, വാട്സ്ആപ്പ് കളഞ്ഞ്, ടെലിഗ്രാം കളഞ്ഞ്, സ്നേപും ഇല്ല, എവിടെ പോയി കിടക്കുവാ നീ, എന്ത് പറ്റി നിനക്ക്?"
"ഒന്നുമില്ല" നീട്ടി ഒരു ശ്വാസം വലിച്ച് കൊണ്ട് ഞാൻ മറുപടി കൊടുത്ത്.
"എന്താ അപ്പു കാര്യം പറയ്"
"ഒന്നുമില്ലന്ന് അല്ലേ പറഞ്ഞെ, എന്നെ ശല്യം ചെയ്യാതെ ഒന്ന് പോയി തരോ"
ഉറക്കെ ദേഷ്യപ്പെട്ട് കൊണ്ട് തിരിച്ച് ഒരു മറുപടി പ്രതീക്ഷിക്കാതെ ഞാൻ അത് കട്ട് ആക്കി, കണ്ണുകൾ നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്, ഇതിനും മാത്രം കണ്ണീർ എവിടെന്ന് വരുന്നോ എന്തോ, ഞാൻ അതിശയിച്ചു പോയി.
അങ്ങനെ ദിവസങ്ങൾ വളരെ ഇഴഞ്ഞു തന്നെ കടന്ന് പോയി അന്ന് കട്ട് ചെയ്ത കാളുകളിലെ വ്യക്തികളെ എന്റെ ജീവിതത്തിൽ നിന്ന് തന്നെ കട്ട് ചെയ്യാൻ എനിക്ക് വലിയ പണി ഇല്ലായിരുന്നു. അവരെ മാത്രമല്ല എല്ലാവരെയും കരുതി കൂട്ടി തന്നെ ഓരോ കാരണങ്ങൾ ഉണ്ടാക്കി ഞാൻ ഒഴിവാക്കി. ഒടുവിൽ ഞാൻ എന്ന വ്യക്തിയുടെ വൃത്തത്തിൽ ഞാൻ മാത്രം ബാക്കിയായി. ഒരിക്കൽ കൂടെ ഉണ്ടാകണം എന്ന് പറഞ്ഞു വാശി പിടിച്ച് കൂടെ നിറുത്തിയ പലരെയും ഞാൻ ആയി തന്നെ ഈ കഴിഞ്ഞ നാളുകളിൽ ഒഴിവാക്കിയപ്പോൾ എനിക്ക് യാതൊന്നും തോന്നിയതേയില്ല. എനിക്ക് മുന്നിലുള്ള ഇരുളിലേക്ക് ഞാൻ ഒന്ന് നോക്കി ഈ നിമിഷം എന്റെ കണ്ണുകൾ നിറയുന്നില്ല. ഈ ഇരുളിനെ എനിക്കിപ്പോൾ ഭയമില്ല.
എന്താണ് എനിക്ക് പറ്റിയത് എന്ന് എനിക്ക് തന്നെ അറിയില്ല അമ്മ പലപ്പോഴും ചോദിച്ചു എന്നാലും സംശയമൊന്നും തോന്നാത്ത വിധത്തിൽ ഞാൻ അമ്മയെ സമാധാനിപ്പിച്ച് വിട്ടു.
ഇരുളിലേക്ക് ഞാൻ ഒരിക്കൽ കൂടെ നോക്കി, നെഞ്ചിൽ ഇപ്പോഴും ആ ഭാരം ഉണ്ട് മാറ്റമില്ലാതെ, പക്ഷെ കണ്ണുകൾ നിറയുന്നില്ല, ഹൃദയം ആ വേദനക്കിടയിലും പുഞ്ചിരിക്കുന്ന പോലെ, ഈ സുഖമുള്ള വേദന എന്ന് പറയുന്നത് ഇതിനെ ആയിരുന്നോ? ഞാൻ ഒന്ന് നീട്ടി ശ്വാസം വലിച്ചു കണ്ണ് അടച്ചു. എന്തിന്റെയോ അർത്ഥം കണ്ട് പിടിച്ചെന്ന പോലെ ഹൃദയം ഇപ്പോഴും ആ ഇരുളിനെയും തോൽപ്പിച്ചു കൊണ്ട് പുഞ്ചിരിക്കുന്നുണ്ട്.
~അപർണ
______________________________________________
ഇപ്പോഴും ആ ഹൃദയ ഭാരം ഞാൻ അറിയുന്നു.