അതെ അവൾ എൻ്റെ മാത്രം... അവളുടെ കാര്യത്തിൽ ഞാൻ അല്പം സ്വാർത്ഥൻ ആണ്... പലരും അവളെ മോഹിച്ചു... ഞാനും... പക്ഷേ സ്നേഹം കൊണ്ട് അവൾ എന്നെ തോൽപിച്ച് കളഞ്ഞു... ഒരു തരത്തിലും അവളെ ആഗ്രഹിക്കാൻ അർഹൻ അല്ല ഞാൻ... സ്വഭാവം കൊണ്ടോ, സൗന്ദര്യം കൊണ്ടോ, വിദ്യാഭ്യാസം കൊണ്ടോ, ജീവിത സാഹചര്യവും കൊണ്ടോ... എങ്കിലും അവളുടെ സ്നേഹം എന്നെ തേടി വന്നു... ആദ്യം ആരുടെ എങ്കിലും തമാശ ആണെന്ന് ഓർത്തു... പിന്നെ എനിക്ക് വേണ്ടി അവളുടെ കണ്ണുകൾ നിറഞ്ഞ നിമിഷം എൻ്റെ മനസ്സ് ഒന്ന് പിടച്ചു... ഇപ്പോഴും ഇത് ഒരു സ്വപ്നം മാത്രം ആയി കാണാൻ ആണ് എനിക്ക് ഇഷ്ടം... കാരണം അത്രമേൽ ഭംഗി ഉള്ളത് ആണ് ഈ നിമിഷങ്ങൾ... എൻ്റെ മാത്രം.....