അക്ഷരങ്ങൾ നിരതെറ്റാതെ
എഴുതി തീർത്ത കേവലം ഒരു വരിയാലോ
അതുമല്ലെങ്കിൽ നീ എന്ന തലക്കെട്ടിൽ
ഭംഗിയായി എഴുതി ചേർത്ത ഒരെഴുത്താലോ എനിക്ക് നിന്നോടുള്ള പ്രണയം വർണ്ണിക്കുവാനോ അത് എത്രത്തോളം നിനക്ക് വായിച്ചെടുക്കുവാൻ ആകുമെന്നോ എനിക്ക് അറിയില്ല!!!
എങ്കിലും എഴുതും...
എഴുതണമെനിക്ക്...
നീയില്ലാത്ത നേരങ്ങൾ
എന്നിൽ തീർക്കുന്ന ശൂന്യതകളിൽ
നീ പോലും അറിയാതെ
നിന്നെ ഞാൻ എന്നിലേക്ക് കട്ടെടുക്കാറുണ്ട്...
നീ പറയാത്ത നിന്റെ പരിഭവങ്ങൾ
ഞാൻ വായിച്ചെടുക്കാറുണ്ട്...
നിന്നെ താലോലിക്കാറുണ്ട്...
നിന്നെ പുണരാറുണ്ട്...
നിന്റെ ഏകാന്തതയുടെ മൂർദ്ധാവിൽ
ഞാൻ ചുംബിക്കാറുണ്ട്...
അറിഞ്ഞിരുന്നോ നീ
എപ്പോഴെങ്കിലും...?
എന്റെ അദൃശ്യ സാന്നിദ്ധ്യം...!
കാറ്റിന്റെ ചിറകിലേറി
നിന്റെ മുടിയിഴകളെ
ഞാൻ തഴുകി തലോടിയതും...
നേർത്ത ചാറ്റൽ മഴയായ്
നിന്നെ ഞാൻ സ്പർശിച്ചതും...
അറിഞ്ഞിരുന്നുവെങ്കിൽ
അതാണ് എനിക്ക് നിന്നോടുള്ള പ്രണയം...
അതാണ് നമ്മുടെ പ്രണയം...
വാക്കുകൾ സൃഷ്ടിക്കുന്ന കോരിത്തരിപ്പിനപ്പുറം
ഒരു സ്പർശനത്തിന്റെ ലഹരിക്കപ്പുറം
നിന്റെ അസാന്നിധ്യത്തിൽ
നീ എന്നിൽ പൂക്കുന്നതാണ് നമ്മുടെ പ്രണയം...
നീ എന്നിലും ഞാൻ നിന്നിലും
മാത്രമായി ചുരുങ്ങുന്നതാണ്
നമ്മുടെ പ്രണയം...
ഇനി കാണുമ്പോൾ നിനക്കായ്
ഞാൻ എഴുതിവെച്ച കവിതകൾ
എന്റെ കണ്ണിൽ പൂക്കുന്നത്
നിനക്ക് കാണാം...!
നിന്റെ ഓർമ്മകൾ എന്നിൽ
പൂവിട്ട സുന്ദര നിമിഷങ്ങളിൽ
നിന്നെ കുറിച്ച് എന്റെ കണ്ണിൽ
വരച്ചിട്ട കവിതകൾ നിനക്ക്
കണ്ണിമ വെട്ടാതെ വായിച്ചെടുക്കാം...!
അത് വായിച്ചു പൂർത്തിയാക്കാൻ നിനക്കായാൽ...
അതിനവസാനം ആകും...
നിനക്കായ് മാത്രം
എന്റെ മനസ്സിന്റെ ചെപ്പിൽ
ഒളിപ്പിച്ച പ്രണയം നിന്റെ തിരുനെറ്റിയിൽ
ചുംബനപ്പൂവായ് ഞാൻ നൽകുന്നത്...!
കാത്തിരിക്കുക...
ഇനിയും എഴുതിതീരാത്ത
നിന്നെ കുറിച്ചുള്ള വരികളുമായ്
നിന്നെ മാത്രം നിറച്ചുവെച്ച ചിന്തകളുമായ് ഞാൻ നിന്നരികിൽ വരുന്നതും കാത്ത്...
എഴുതി തീർത്ത കേവലം ഒരു വരിയാലോ
അതുമല്ലെങ്കിൽ നീ എന്ന തലക്കെട്ടിൽ
ഭംഗിയായി എഴുതി ചേർത്ത ഒരെഴുത്താലോ എനിക്ക് നിന്നോടുള്ള പ്രണയം വർണ്ണിക്കുവാനോ അത് എത്രത്തോളം നിനക്ക് വായിച്ചെടുക്കുവാൻ ആകുമെന്നോ എനിക്ക് അറിയില്ല!!!
എങ്കിലും എഴുതും...
എഴുതണമെനിക്ക്...
നീയില്ലാത്ത നേരങ്ങൾ
എന്നിൽ തീർക്കുന്ന ശൂന്യതകളിൽ
നീ പോലും അറിയാതെ
നിന്നെ ഞാൻ എന്നിലേക്ക് കട്ടെടുക്കാറുണ്ട്...
നീ പറയാത്ത നിന്റെ പരിഭവങ്ങൾ
ഞാൻ വായിച്ചെടുക്കാറുണ്ട്...
നിന്നെ താലോലിക്കാറുണ്ട്...
നിന്നെ പുണരാറുണ്ട്...
നിന്റെ ഏകാന്തതയുടെ മൂർദ്ധാവിൽ
ഞാൻ ചുംബിക്കാറുണ്ട്...
അറിഞ്ഞിരുന്നോ നീ
എപ്പോഴെങ്കിലും...?
എന്റെ അദൃശ്യ സാന്നിദ്ധ്യം...!
കാറ്റിന്റെ ചിറകിലേറി
നിന്റെ മുടിയിഴകളെ
ഞാൻ തഴുകി തലോടിയതും...
നേർത്ത ചാറ്റൽ മഴയായ്
നിന്നെ ഞാൻ സ്പർശിച്ചതും...
അറിഞ്ഞിരുന്നുവെങ്കിൽ
അതാണ് എനിക്ക് നിന്നോടുള്ള പ്രണയം...
അതാണ് നമ്മുടെ പ്രണയം...
വാക്കുകൾ സൃഷ്ടിക്കുന്ന കോരിത്തരിപ്പിനപ്പുറം
ഒരു സ്പർശനത്തിന്റെ ലഹരിക്കപ്പുറം
നിന്റെ അസാന്നിധ്യത്തിൽ
നീ എന്നിൽ പൂക്കുന്നതാണ് നമ്മുടെ പ്രണയം...
നീ എന്നിലും ഞാൻ നിന്നിലും
മാത്രമായി ചുരുങ്ങുന്നതാണ്
നമ്മുടെ പ്രണയം...
ഇനി കാണുമ്പോൾ നിനക്കായ്
ഞാൻ എഴുതിവെച്ച കവിതകൾ
എന്റെ കണ്ണിൽ പൂക്കുന്നത്
നിനക്ക് കാണാം...!
നിന്റെ ഓർമ്മകൾ എന്നിൽ
പൂവിട്ട സുന്ദര നിമിഷങ്ങളിൽ
നിന്നെ കുറിച്ച് എന്റെ കണ്ണിൽ
വരച്ചിട്ട കവിതകൾ നിനക്ക്
കണ്ണിമ വെട്ടാതെ വായിച്ചെടുക്കാം...!
അത് വായിച്ചു പൂർത്തിയാക്കാൻ നിനക്കായാൽ...
അതിനവസാനം ആകും...
നിനക്കായ് മാത്രം
എന്റെ മനസ്സിന്റെ ചെപ്പിൽ
ഒളിപ്പിച്ച പ്രണയം നിന്റെ തിരുനെറ്റിയിൽ
ചുംബനപ്പൂവായ് ഞാൻ നൽകുന്നത്...!
കാത്തിരിക്കുക...
ഇനിയും എഴുതിതീരാത്ത
നിന്നെ കുറിച്ചുള്ള വരികളുമായ്
നിന്നെ മാത്രം നിറച്ചുവെച്ച ചിന്തകളുമായ് ഞാൻ നിന്നരികിൽ വരുന്നതും കാത്ത്...
