
എത്രയും പ്രിയപ്പെട്ട നിനക്ക്, ഒരു രാത്രിയിൽ തികച്ചും അപ്രതീക്ഷിതമായി എന്നിലേക്ക് വന്നുചേർന്നതാണ് നീ. ചുരുങ്ങിയ വാക്കുകളിലൂടെ തമ്മിൽ പരിചയപ്പെട്ടപ്പോഴും എനിക്ക് തോന്നിയിരുന്നു നീ എനിക്ക് ആരൊക്കെയോ ആണെന്ന്...എത്ര വലിയ സങ്കടം ആണെങ്കിലും സന്തോഷം ആണെങ്കിലും ആദ്യം നിന്നോട് പങ്കുവയ്ക്കാൻ ആയിരുന്നു ഞാൻ പിന്നീട് ആഗ്രഹിച്ചത്. ആരോടും തുറന്ന് പറയാൻ കഴിയാത്തത് വരെ എനിക്ക് നിന്നോടു പറയാൻ കഴിഞ്ഞു. എന്ത് തന്നെ പറഞ്ഞാലും അതെല്ലാം കേട്ട് മനസ്സിലാക്കി നീ കൂടെ നിന്നു. അങ്ങനെ മുൻപോട്ട് പോയ ബന്ധത്തിനെ ഒരു പേരിട്ട് വിളിക്കാൻ ഇതുവരെയും എനിക്ക് കഴിഞ്ഞില്ല. എന്നാൽ, ഈ നിമിഷം ഞാൻ ഒന്നു മാത്രം മനസ്സിലാക്കുന്നു.
അതെ, ഞാൻ നിന്നെ പ്രണയിക്കുന്നു. എന്നിലെ ഓരോ അണുവിലും നീ നിറഞ്ഞുനിൽക്കുന്നു. കാലം നമുക്കായി കാത്തുവച്ചത് എന്തെന്ന് എനിക്ക് അറിയില്ല. പക്ഷേ,ഒന്നു മാത്രം അറിയാം;ഒരിക്കലും, ഒന്നിനും വേണ്ടി നിന്നോടുള്ള പ്രണയം ഞാൻ ഉപേക്ഷിക്കില്ല.
കാരണം ഞാൻ പൂർണമാകുന്നത് നിന്നിലൂടെയാണ്, നിന്നിലൂടെ മാത്രം...