nandini00
Wellknown Ace
പ്രണയം ഒരിക്കലും രണ്ടു പേർക്കിടയിൽ അത്രയേറെ അനായാസമായി സംഭവിക്കുന്നില്ല..
ആത്മാർത്ഥ സ്നേഹം കടന്നു പോകുന്ന വഴികളിൽ തീവ്രമായ നൊമ്പരമുണ്ട്..
രണ്ടുപേർക്കിടയിലെ
അത്ഭുതകരമായ പൊരുത്തമുണ്ട്..
മണ്ണോളം താഴുന്ന സഹനമുണ്ട്.. എല്ലാറ്റിലുമുപരി പരസ്പരം മനസ്സിലാക്കലിന്റെ അമൂർത്ത ഭാവങ്ങളുണ്ട്..
ഒരു മുത്തിനെ കക്ക അതിന്റെ ഗർഭപാത്രത്തിൽ ഉരുവാകുന്നത് മുതൽ ചിപ്പിയാകുന്നത് വരെ അനുഭവിക്കുന്ന അനിർവചനീയമായ അനുഭൂതിയാണ് ഓരോ ആത്മാർത്ഥ പ്രണയത്തിന്റെയും വിജയം..
വിവാഹത്തിലൂടെ മാത്രം അതു വിജയിക്കുന്നുവെന്നു കരുതുന്നില്ല..
കാരണം വിവാഹത്തിന് ശേഷം പ്രണയം അവസാനിക്കുകയും കലഹം തുടങ്ങുകയും ചെയ്ത എത്രയോ ജീവിതങ്ങൾ..
രണ്ടു ആത്മാക്കൾ ഒന്നിനോടൊന്നു പൊരുത്തപ്പെട്ടു ഏതു ദിക്കിൽ ഇരുന്നാലും ഒന്നിന് കണ്ണു നിറഞ്ഞാൽ മറ്റേ ആൾക്കുണ്ടാവുന്ന പിടച്ചിൽ അതാണു
ആ സ്നേഹത്തിന്റെ വിജയം..
ഇല്ലാതെയും പ്രണയങ്ങളുണ്ട്..
ഒരാൾ മാത്രം സ്നേഹിച്ചു.. ഒരാൾ മാത്രം സഹിച്ചു.. ഒരാൾ മാത്രം പൊരുത്തപ്പെട്ടു..
സഹനത്തിന്റെ പടികൾ നിരങ്ങിയിറങ്ങി അവസാനം വരെ താഴ്ന്ന്... മറ്റേയാളുടെ ഈഗോ കേറി അടപടലം മുടിച്ചു.. അവസാനിച്ചു രണ്ടു വഴി തിരിയുന്ന സ്നേഹങ്ങൾ..
സങ്കടമതല്ല..
അതിനും വിളിക്കുന്ന പേര് പ്രണയം..!