.
ചില മനുഷ്യർ നമ്മുടെ ജീവിതത്തിൽ നിന്ന് നൂല് പൊട്ടിയ പട്ടം പോലെ വേർപ്പെട്ടു പോകുമ്പോൾ, ഒന്നും ചെയ്യാനാവാതെ നിസ്സഹായതയോടെ നോക്കി നിൽക്കാനേ നമുക്ക് കഴിയാറുള്ളൂ. ഇറങ്ങിപ്പോയ പ്രണയങ്ങളും, വഴി പിരിഞ്ഞുപോയ സൗഹൃദങ്ങളും, അങ്ങനെ പല മനുഷ്യർ പല സാഹചര്യങ്ങളിൽ നമ്മുടെ കൈവിട്ടുപോയിട്ടുണ്ടാവാം. ചേർത്തുപിടിക്കാൻ നമുക്ക് കഴിഞ്ഞിട്ടും, അവരെ നമ്മളിൽ നിന്ന് അകന്നു പോകാതെ മുറുകെ പിടിക്കാൻ നമ്മുക്ക് സാധിച്ചെന്ന് വരില്ല. കാരണം, ഇഷ്ടമില്ലാതെ ആരെയും കൂടെ നിർത്താൻ നമുക്കാവില്ല. ഇറങ്ങിപ്പോയവരെ അവരുടെ വഴിക്ക് വിടുക. ഒരുപക്ഷേ അവർ നമ്മളെ അർഹിക്കുന്നില്ലായിരിക്കാം, അല്ലെങ്കിൽ നമ്മൾ അവരെയും. ജീവിതത്തിൽ എല്ലാവർക്കും അവരുടേതായ സ്വപ്നങ്ങളും സ്വാതന്ത്ര്യങ്ങളുമുണ്ട്.
ഒരാൾ ഇറങ്ങിപ്പോയാൽ, ആ ശൂന്യതയിൽ തന്നെ നമ്മൾ തങ്ങി നിൽക്കരുത്. ആ ഇരുട്ടിൽ വെറുതെ പരതരുത്. കാരണം, അവർ പോയ വഴിയിൽ തന്നെ കുറച്ചു ദൂരത്തിനപ്പുറം വെളിച്ചം നമ്മളെ കാത്തിരിക്കുന്നുണ്ടാകും. ജീവിതം നമ്മൾക്ക് ജീവിച്ചു തീർക്കേണ്ടത് തന്നെയാണ്. അതിനാൽ, ഈ ജീവിതത്തിൽ പുതിയ മനുഷ്യർക്ക് അവരുടെ ഇടം നൽകുക. അവർ നൽകിയ ശൂന്യത നികത്താൻ ആർക്കും കഴിയില്ലെങ്കിലും, പുതിയ മനുഷ്യർ പുതിയ അനുഭവങ്ങളും പുതിയ പ്രതീക്ഷകളും നൽകും.
ഇറങ്ങിപ്പോയ മനുഷ്യരോട്, അകലം കാണിച്ചവരോട്, പഴയതുപോലെയല്ലാത്ത എൻ്റെ പ്രിയപ്പെട്ടവരോട് എനിക്ക് ഒരു പരിഭവവുമില്ല. ഇന്ന് ഞാൻ നിങ്ങൾക്ക് പഴയ ആളല്ലായിരിക്കാം, പക്ഷേ നിങ്ങൾ എൻ്റെ കൂടെയുണ്ടായിരുന്ന മനോഹരമായ നിമിഷങ്ങളെ ഞാൻ ഇന്നും എൻ്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഓരോ മനുഷ്യരും നമ്മുക്ക് നൽകുന്ന ശൂന്യത പലതായിരിക്കെ, പുതിയ മനുഷ്യർ പുതിയ പ്രതീക്ഷകളും അനുഭവങ്ങളുമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന്, എന്നെ മറന്നു പോയ നിങ്ങൾക്ക് ഞാൻ ആരുമല്ലായിരിക്കാം, പക്ഷേ എനിക്ക് നിങ്ങളോട് സ്നേഹം മാത്രം.