.
പ്രണയത്തെപ്പറ്റിയും വിരഹത്തെപ്പറ്റിയും പലതും കുറിച്ചിടുന്നുണ്ടെങ്കിലും അങ്ങനെ ഒരു യാത്രയിലാണോ ഞാൻ...? അല്ലെന്നു തോന്നുന്നു. എൻ്റെ ലോകം അക്ഷരങ്ങളിൽ മാത്രമാണ്— മറ്റാർക്കും കാണാനാവാത്ത വിസ്മയങ്ങൾ തീർക്കുന്ന ഒരു മാന്ത്രികനെപ്പോലെ. ഇല്ലാത്തതിനെ സത്യമെന്ന് തോന്നിപ്പിക്കാനും, ഉള്ളതിനെ ഒരു മിഥ്യയാക്കി മാറ്റാനും എൻ്റെ തൂലികക്ക് കഴിയും. ചിലപ്പോൾ ആ മായക്കാഴ്ചകളിൽ ഞാൻ എന്നെത്തന്നെ നഷ്ടപ്പെടുത്തിക്കളയും.
തോൽവിയോട് ഭയമില്ലാതില്ല. പക്ഷേ, തോൽവിയിൽ നിന്ന് പോലും അതിമനോഹരമായ കഥകളും കവിതകളും മെനഞ്ഞെടുക്കാൻ എനിക്കറിയാം. ചില അപ്രതീക്ഷിത ചോദ്യങ്ങൾക്ക് ഞാൻ ഉത്തരങ്ങൾ കുറിക്കാറുണ്ട്. അവയിൽ ജീവൻ കുറവായിരിക്കാം, പക്ഷേ ഒരു കടലിൻ്റെ ഭാരമുണ്ടാകും. അത് ഒരിക്കൽ ആരൊക്കെയോ ഏറ്റെടുക്കേണ്ടിവരും.
ഞാൻ സ്വപ്നങ്ങളെ വേട്ടയാടുന്നവനാണ്. പുലരിയുടെ മിഴിവുകളിൽ വിഷം നിറച്ച് ഹൃദയത്തിൽ കഥകളും കവിതകളും രചിക്കാൻ കഴിയുന്നവൻ. ഒരിക്കലും എഴുതപ്പെടാത്ത ഒരു മോഹത്തിലൂടെയാണ് എൻ്റെ സഞ്ചാരങ്ങൾ. വാക്കുകളാൽ കുറിക്കാത്ത, ആരും കാണാത്ത ലോകങ്ങളിൽ നിന്നാണ് എൻ്റെ വരികൾ പിറവിയെടുക്കുന്നത്.
ചിലപ്പോൾ എനിക്ക് തൊട്ടടുത്ത് നിൽക്കുന്നവരെക്കാൾ, ദൂരെ നിൽക്കുന്ന ഒരാളുടെ ഹൃദയം വായിക്കാൻ കഴിയും. നിങ്ങൾ കാണാത്ത ഇരുട്ടിൻ്റെ ആഴങ്ങളിൽ ഞാൻ വെളിച്ചം കൊളുത്തും. കാറ്റിൻ്റെ ചെവിയിൽ ചില രഹസ്യങ്ങൾ മൊഴിഞ്ഞ്, മഞ്ഞുതുള്ളികളാൽ വർണ്ണപ്പൂക്കളം തീർക്കുന്നവനാണ് ഞാൻ. ഒരു മുടിനാരിഴ കൊണ്ട് ഹൃദയങ്ങൾക്കിടയിൽ പാലങ്ങൾ നിർമ്മിക്കാൻ എനിക്കറിയാം.
നീ ഒരിക്കലും എൻ്റെ കണ്ണുകളിലേക്ക് നോക്കരുത്. അവിടെ ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ആ രഹസ്യങ്ങൾ പല പല കഥകളായും കവിതകളായും ഒരു കുളിർ മഴ പോലെ നിന്നിലേക്ക് പെയ്തിറങ്ങുന്നതായി നിനക്ക് തോന്നും. അത് പ്രണയമായ് നിന്നെ തോൽപ്പിക്കും. പക്ഷേ... അവസാനം ഞാൻ ഒരിടത്ത് നിന്റെ വിശ്വാസത്തെ ചതിക്കും. ഇതൊരു ഭീഷണിയല്ല... അതെ... ഞാൻ ചതിക്കും. ഇത് സത്യം...!

Last edited: