ഒരിക്കൽ ഏറ്റവും പ്രിയപ്പെട്ടതെന്ന്
മനസ്സിൽ കുറിച്ചിട്ട മുഖം., എനിക്ക് മാത്രം സ്വന്തം എന്ന് കരുതിയ ആൾ.
അത്രമേൽ ഞാൻ പ്രണയിച്ച,എന്നെ പ്രണയിക്കാൻപഠിപ്പിച്ച ആൾ ❤
എന്റെ മാത്രമായിരുന്ന ആ ഒരാളെ, ഞാൻ ഇപ്പൊ കണ്ടിട്ട് ഒരുപാട് ആയി...അയാൾ എവിടെയാണെന്നോ, എങ്ങിനെ ആണെന്നോ എന്തു ചെയ്യുന്നു ഒന്നും എനിക്കറിയില്ല...
ഇപ്പൊ നീ എന്റെ അരികിൽ ഇല്ല... നിനക്ക് എന്നേ ഇപ്പൊ ഇഷ്ടമല്ല മറക്കാൻ നീ ഇങ്ങനെവാശി പിടിക്കുമ്പോഴും,
എങ്ങനെ മറക്കണം എന്നു മാത്രം നീ എനിക്കു പറഞ്ഞു തന്നില്ല...
നിന്നേ അന്ന് സ്നേഹിക്കാൻ എനിക്ക് എളുപ്പം കഴിഞ്ഞു... ഞാൻ നിന്നേ ഇതുവരെ നന്നായ് സ്നേഹിക്കുകയും ചെയ്തു...
ഇപ്പൊ എനിക്ക് പ്രണയം തോന്നുന്നില്ല, വെറുത്തു പോയോ എന്ന് ചോദിച്ചാൽ ഉണ്ട്. എന്നാൽ അല്ലപോലും ഇപ്പോൾ ഒരു തരം മരവിപ്പ് പടർന്നു കയറിയപോലെ..
ഒരുപാട് വിഷമമുണ്ടായിരുന്നു,മനസ്സ് വേദനിച്ച ദിനങ്ങൾ ഉണ്ടായിരുന്നു ശരീരത്തിന് ഏറ്റ മുറിവിനെക്കാളും മനസ്സിനേറ്റ മുറിവുകൾക്ക് ആയിരുന്നു വേദന കൂടുതൽ.
നീയും ഞാനും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയോ... നിന്റെ തിരക്കുകളിൽ നീ എന്നേ മറക്കുമ്പോഴും, ഞാൻ നിന്നെ ഓർക്കാറുണ്ടായിരുന്നു.
എവിടെയാവും എന്ന് ഓർത്ത് ആ നിമിഷങ്ങളിൽ മനസ്സ് പലപ്പോഴും അസ്വസ്ഥമാവാറുണ്ടായിരുന്നു ... പക്ഷെ നിനക്കോ?
നീ എന്നെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ...?
എന്തിന് അല്ലേ... അങ്ങനെ
അങ്ങനെ എന്റെ കൂടി മനസ്സു മനസിലാക്കാൻ നിനക്കു കഴിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഇപ്പൊ ഇത്രയും വേദനിക്കേണ്ടി വരില്ലായിരുന്നു...
നീ എന്റെ കൂടെ ഇല്ലാത്തതിൽ ഞാൻ പരാതി പറയുന്നില്ല... പക്ഷെ കൂടെയുണ്ട്
എന്നൊന്ന് നിനക്ക് എന്നേ തോന്നിപ്പിക്കമായിരുന്നു...കാണാതിരിക്കുമ്പോൾ കാണാനും, മിണ്ടാതിരിക്കുമ്പോൾ
അടുത്തുവേണം എന്ന് തോന്നുന്നതും സ്നേഹമുണ്ടെന്നുള്ളതുകൊണ്ടാണ്.
പക്ഷെ.....
ഇന്നെനിക്ക് നിന്നെ നഷ്ടപ്പെട്ടതിൽ വേദന തോന്നുന്നില്ല,കാരണം എന്നെ ഇഷ്ടപെടുന്നു എന്ന തരത്തിലുള്ള മികവുറ്റ നാടകത്തിന്റെ ദൃക്‌സാക്ഷി ആയതിനാൽ തന്നെ ഇനിയും ആ നാടകം തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല..!.. ഇനിയും തുടർന്നാൽ പിന്നെ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടും..
ഒന്നും വേണ്ടാഞ്ഞിട്ടല്ല...,
പക്ഷെ,
നീ തിരിച്ചറിയണം...
നഷ്ടമൊരിക്കലും എനിക്കല്ല എന്നും...!
നിന്നെ പ്രാണനെക്കാളേറെ സ്നേഹിച്ച ആളെയാണ്..
അയാൾ മാറ്റാർക്കോ മറ്റെന്തിനോ വേണ്ടി..,,,
മറ്റാരുടെയോ സന്തോഷത്തിന് വേണ്ടി, എന്നെന്നേക്കുമായി നഷ്ട്ടമാക്കിയതെന്ന്..