നിന്റെ ശൂന്യതയിൽ
ഒരുപക്ഷെ ഞാൻ എൻ്റെ വരികളോട് വാചാലമായെന്നിരിക്കാം.
നിന്നെയും എന്നെയും
കൂട്ടിച്ചേർത്ത കാവ്യങ്ങൾ എഴുതിയെന്നിരിക്കാം.. പറയുവാനാവാതെപോയ
മൊഴികളുടെ അന്തസ്സത്തയെ
ആവാഹിച്ച് ഈറനണിയിക്കുന്ന
വരികൾ കുറിച്ചെന്നിരിക്കാം...
നീയറിഞ്ഞതും അറിയാതെപോയതുമായ
എന്റെ സ്നേഹത്തിൻ്റെ തലങ്ങളെ
എന്നിലേക്ക് മാത്രം ഒതുക്കിയെന്നിരിക്കാം..
നിലാവിന്റെ കോണിൽ ഒളിപ്പിച്ചുവച്ച
കുഞ്ഞു മോഹം നീ തൊട്ടറിയാത്തതിനാൽ മാത്രം പൂവണിയാതെ ഇന്നും അവശേഷിക്കുന്നു എന്നിരിക്കെപ്പോലും അതിരുകളില്ലാത്ത സ്നേഹത്തിൻ്റെ വേലിയേറ്റങ്ങളിൽ
ഹൃദയം തകർന്ന് ഞാനിരിപ്പുണ്ടാവും...
രാവുകളിൽ കഥ പറഞ്ഞും പകലുകളിൽ
പുഞ്ചിരിയുടെ നാടയണിഞ്ഞും
പൂർത്തീകരിക്കുവാൻ കഴിയാതെ പോയ
ജീവിതമെന്ന മനോഹര തീരത്തിന്റെ
ഇങ്ങേയറ്റം നിന്നോർമ്മകളിൽ ഞാനുണ്ടാകും..