M
Mastani
Guest
ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ അയാളുടെ കൂടെ ഒരു മഴ നനഞ്ഞു
കൈകൾ തണുത്തു വിറക്കുമാറുച്ചത്തിൽ മഴ പെയ്തിട്ടും ഉള്ളിൽ ഏതോ കാലത്തെ ഓർമകളാൽ ഞാൻ ചുട്ടുപ്പൊള്ളി.
പേരറിയാത്ത ഏതോ കാട്ടുവള്ളി കാലുകളിലൂടെ തഴച്ചു കേറി എന്റെ ഹൃദയത്തിൽ വന്നു നിന്നു.
അതിൽ നിന്നുമൊരു പൂ വിരിഞ്ഞു. എത്രയോ കാലങ്ങൾക്ക് ശേഷം വസന്തം എന്നെ തൊട്ടു.
ഞാൻ തിരിച്ചും....!
അല്ലെങ്കിലും രണ്ട് പേർക്കിടയിൽ ഊർന്നു പെയ്യുന്ന മഴയ്ക്കെപ്പോഴും പ്രേമത്തിന്റെ ഭാഷയാണ്