Galaxystar
Favoured Frenzy
അന്നൊരിക്കൽ...
നിന്നെയെനിക്ക് നഷ്ടമായ നാൾ...
ഹൃദയ രക്തം മിഴികളിലൂടെ ഊർന്നിറങ്ങിയ നാൾ..
അലറിക്കരഞ്ഞു കൊണ്ടേതോ ദൂരത്തേക്കോടി മറയണമെന്നാശിച്ച നാൾ...
നിൻ്റെ മുന്നിൽ ഇനി മിഴികൾ നിറയില്ലെന്ന് തീരുമാനിച്ച നാൾ...
നിൻ്റെ വഴികളിൽ നിന്ന് മാറി നടന്ന നാൾ...
മനസ്സിൽ അന്ധത ബാധിച്ച നാൾ ...
മിഴികൾ കാണുന്നതൊന്നും മനസ്സിൽ പതിയാതെയായ നാൾ...
ഭീരുത്വം കൊണ്ട് ജീവൻ വെടിയാൻ കഴിയാതെ വന്ന നാൾ...
വാക്കുകൾക്കതീതമായ നോവിൽ നിന്ന് കര കയറാൻ ദൈവത്തിൻ്റെ കരം പിടിച്ച നാൾ...
മിഴിനീർ കൊണ്ട് മുസല്ലകൾ നനഞ്ഞപ്പോൾ
ഹൃദയഭാരം ഒഴിഞ്ഞു കൊണ്ടിരുന്നു.
മറന്നില്ല നിന്നെ.. നോവടങ്ങിയില്ലെന്നാലും ഞാനിന്നും ജീവിച്ചിരിക്കുന്നു
നിനക്കായ് പ്രാർത്ഥിച്ചു കൊണ്ട്..