zreenuuu
Wellknown Ace
എനിക്ക് zozo യിൽ ഒരുപാട് ഫ്രണ്ട്സ് ഉണ്ട് പക്ഷെ ആ ബന്ധം നിലനിർത്തി പോവാൻ ഞാൻ ഭയങ്കര week ആണ്... പണ്ട് വാ തോരാതെ മിണ്ടിയാവരോടൊന്നും ഇപ്പോ മിണ്ടാറില്ല അത്പക്ഷെ എനിക്ക് അവരോട് ദേഷ്യവും പരിഭവോം ഉണ്ടായിട്ടല്ല.. എന്റെ സ്വഭാവം അങ്ങനെ ആണ്.. ഇപ്പോൾ ചുരുക്കം ചിലർ മാത്രം വന്നു ചോയ്ക്കാറുണ്ട് നീ എന്താ ഇപ്പോ മിണ്ടാതെ മൈൻഡ് ഇല്ലാത്തെ എന്നൊക്കെ.. അവരോട് ഒകെ എനിക്ക് എന്താ പറയണ്ടേ എന്ന് അറിയില്ല.. എനിക്ക് അവരോടെല്ലാം ഉള്ളിന്റെ ഉള്ളിൽ ഇഷ്ടം ഉണ്ട്. പണ്ട് അവരോടൊക്കെ മിണ്ടുമ്പോ ഞാൻ എത്ര ഹാപ്പി ആയിരുന്നു എന്ന് ഞാൻ മനസിലാകുന്നു.. എന്നാലും ഞാൻ അവരിൽ നിന്നെല്ലാം ഒരു അകലം പാലിക്കുന്നു... കണ്ടിട്ടും കാണാതെ പോലെ നടിക്കുന്നു... എനിക്ക് അറിയില്ല എന്തിനാണെന്നു.പക്ഷെ ഞാൻ അങ്ങനെ തന്നെ മാറിപ്പോയി.
അവരോട് മിണ്ടണം എന്ന് മനസ്സ് പലപ്പോഴും പറയാറുണ്ട്. പക്ഷെ വാക്കുകൾ പുറത്തുവരുന്നില്ല.
ഒരുപാട് ഓർമ്മകൾ ഇന്നും മനസിൽ ഉണ്ട്…
ചിരിച്ച നിമിഷങ്ങൾ, പറഞ്ഞ കളിയാക്കലുകൾ…
അവയെല്ലാം ഞാൻ മറന്നിട്ടില്ല.
ഇന്ന് ഞാൻ ദൂരെയായി നിൽക്കുന്നത്
അവരെ ഇഷ്ടമില്ലാത്തത് കൊണ്ടല്ല…
പക്ഷെ എനിക്ക് തന്നെ എന്നെ എങ്ങനെ സമീപിക്കണം എന്ന് അറിയാത്തത് കൊണ്ടാണ്.
എനിക്ക് അവരോടുള്ള സ്നേഹം ഇന്നും ഉണ്ട്…
പക്ഷെ അത് പ്രകടിപ്പിക്കാൻ ഞാൻ പിന്നിൽ നിൽക്കുന്നു. ഒരിക്കൽ…
ഞാൻ വീണ്ടും ആ പഴയ പോലെ മിണ്ടാൻ തുടങ്ങുമോ എന്ന് അറിയില്ല…
പക്ഷെ ഒരു കാര്യം ഉറപ്പാണ്
അവരൊക്കെ എനിക്ക് ഇന്നും വിലപ്പെട്ടവരാണ്…
എന്റെ നിശബ്ദതയ്ക്ക് പിന്നിലും,
അവർക്കുള്ള ഒരു സ്ഥലം എപ്പോഴും ഉണ്ടാകും…...