ഗുപ്തൻ എന്നും കാത്തിരുന്നത് മോഹിനിയുടെ കത്തുകൾ ആയിരുന്നു.... സന്യാസി ആവാൻ മോഹിച്ചു നടന്നവനെ ഗ്രഹസ്ഥൻ ആകാൻ സ്വപ്നം കാണിക്കും വിധം എന്തോ മാന്ത്രികത അവളുടെ അക്ഷരങ്ങൾക്ക് ഉണ്ടായിരുന്നു...
ഓരോ വാക്കുകളിലും നിറഞ്ഞിരിക്കുന്ന വശ്യത,
വാക്കുകൾ കൊണ്ടു മനസിന്റെ അടച്ചുപൂട്ടിയ പല തെക്കിനി മുറികളും അവൾ തുറന്നെടുത്തു.
അവിടെ പ്രണയത്തിന്റെ... ഒരുമിച്ചുള്ള നിമിഷങ്ങളുടെ സ്വപ്നത്തിന്റെ വിത്തുകൾ നട്ടു.
പക്ഷെ ഒടുവിൽ അവൾ നട്ട വിത്തിൽ പ്രണയം മുള പൊട്ടി ആ തെക്കിനിയുടെ പുറത്തേക്ക് ഒരു വൻ മരം ആയി വളരാൻ തുടങ്ങിയപ്പോ....
അവൾ പേടിച്ചു..
അവൾ... മോഹിനി... സുധർശനൻ... ആയിരുന്നത്രെ..., ( ഇനിയിപ്പോ വേറെ വഴി ഇല്ല സുദർശൻ എങ്കിൽ സുദർശൻ .. എന്ന് ചിന്തിക്കുന്നത് നിങ്ങളുടെ മനസ്സ് ശെരി അല്ലാത്ത കൊണ്ടാണ് ).
മോഹിനി... വെറും കള്ളം ആയിരുന്നു... പ്രേമവും... സ്വപ്നങ്ങളും എല്ലാം... യാഥാർഥ്യം മനസിലായി തുടങ്ങി. പൊരുത്തപ്പെട്ടു വരാൻ അല്പം സമയം എടുത്തു.
പക്ഷെ... പകലിന്റെ എല്ലാം യഥാർഥ്യങ്ങളും കഴിഞ്ഞു രാത്രിയിലേക്ക് കയറുമ്പോ... എവിടെ നിർത്തിയോ അവിടെ നിന്നും വീണ്ടും സ്വപ്നം കണ്ടു തുടങ്ങും....
ആ സ്വപ്നത്തിൽ അവളുടെ അക്ഷരങ്ങൾ ഉണ്ടാകും... അവൾ എഴുതിയ കത്തുണ്ടാകും...
കത്തിന്റെ അവസാനം അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ടാകും...
എന്ന്
ഗുപ്തന്റെ സ്വന്തം മോഹിനി..
ഇന്ന് ഓരോ രാത്രികളും ഞാൻ കാത്തിരിക്കുന്നത് സ്വപ്നങ്ങളിൽ വരാറുള്ള അവളുടെ കത്ത് വായിക്കാൻ ആണ്...അതിലെ അക്ഷരങ്ങൾ വായിക്കാൻ ആണ്....
അവസാനത്തെ ആ വരിയും...
ഗുപ്തന്റെ സ്വന്തം.......
" dreams will continue where the reality ends"