പലരും എന്നോട് വന്നു പറഞ്ഞിട്ടുണ്ട്, ജീവിതത്തിൽ ഒരാളും തന്നെ മനസ്സിലാക്കുന്നില്ല, ഞാൻ ഒറ്റക്കാണ്.. ഒരാൾ പോലും ഇല്ല ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ എന്ന്..പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ, ജീവിതത്തിൽ നമുക്ക് എന്തെങ്കിലും ഒന്നിനോട് ഒരു അഭിനിവേശം ഉണ്ടായിരിക്കും.. അത് നമ്മളോട് തന്നെ ആയിക്കൂടെ?ജീവിതം മടുക്കുമ്പോൾ ചെയ്യാൻ എന്തെങ്കിലും ഒരു ഇഷ്ടം ബാക്കി വേണം..എന്ത് ചെയ്താൽ ആണോ നമ്മൾ സന്തോഷിക്കുന്നത് അങ്ങനൊരു കാര്യം വേണം.. തന്നെ സന്തോഷിപ്പിക്കാൻ ഒന്നിനെകൊണ്ടും ആവില്ലെന്ന ചിന്തയിൽ നിന്നും തനിച്ചുള്ളപ്പോൾ സ്വയം സന്തോഷിക്കാൻ കഴിഞ്ഞാൽ നിങ്ങൾ നിങ്ങളിൽ തന്നെ പൂർണ്ണരാണ്.. അത് ആസ്വദിച്ചവർക്ക് മാത്രം അതിന്റെ സുഖം മനസ്സിലാവും...കാണുന്നവർ വട്ടാണെന്ന് ഒക്കെ പറയും.. എന്റെ വീട്ടിൽ എന്നെ പറയുന്നത് പോലെ.. പക്ഷെ കാര്യമാക്കണ്ട.. സ്വന്തത്തെ സ്നേഹിക്കുന്നതും ഒരു തരം ലഹരിയാണ്...












