Galaxystar
Wellknown Ace
എണ്ണ വറ്റാത്ത
നിലവിളക്കിൻ ചാരെ
മുഖം മറക്കാതെ
ഉമ്മറത്തിണ്ണയിൽ
ചെറുചിരി ഒളിപ്പിച്ചു
നീ ചായവേ
നിറനിലാവുപോൽ
നിൻമുഖത്തിപ്പോഴും
ക്ഷുഭിത യൗവന
തീക്ഷണത ഇറ്റിയോ?
അന്നൊരു നാളിൽ
ആദ്യമായ് കണ്ടതും
ഒരു പനീർ പൂവുമായ്
നിൻ മുന്നിൽ വന്നതും
പിന്നെ പിന്നെ
അകലുവാൻ ആകാതെ
നമ്മളൊന്നായ്
ചേർന്ന നാളിതുവരെ
എല്ലാം ഇന്നലെ
എന്നപോൽ കണ്മുന്നിൽ
മിന്നി മറയുന്നു
നീ അറിയുന്നുവോ?
പിരിയുവാൻ നേരമാകുന്നു
മൽ സഖി
വ്രണിത മോഹങ്ങൾ
ആർത്തു ചിലമ്പുന്നു
പകുതി ജീവനാം
നീ അടർനീടവേ
മറു പാതിയോ
ശ്വാസത്തിനായ് കേഴുന്നു
ഒരു ചിതാഗോളമായിനീ
ഉയരവേ
ചുടുനിണം പോലെ
കണ്ണുനീർ തുള്ളികൾ
പെയ്തു പോകാതെ
നിശ്ചല മായിതാ
മുറുകി വരിയും
മരവിപ്പിന്റെ ശക്തിയിൽ
ചടുല ചിന്തയും
ബന്ധിതമാകുന്നു
കാലമേ നിന്റെ
ക്രൂരതക്കിപ്പോഴും
ഒരു പിശാചിൻ
ക്രൗര്യ സ്മേരമോ?
പകുതി പിന്നിടും
മുൻപ് നീ അവനെയും
വേർപെടുത്തി
കവർന്നെടുക്കുന്നുവോ?
ഇല്ല പിരിയാൻ
കഴിയില്ലെനിക്കിനി
നിന്നോടൊപ്പം
എൻ ആത്മാവ് ചേരുന്നു.
നിലവിളക്കിൻ ചാരെ
മുഖം മറക്കാതെ
ഉമ്മറത്തിണ്ണയിൽ
ചെറുചിരി ഒളിപ്പിച്ചു
നീ ചായവേ
നിറനിലാവുപോൽ
നിൻമുഖത്തിപ്പോഴും
ക്ഷുഭിത യൗവന
തീക്ഷണത ഇറ്റിയോ?
അന്നൊരു നാളിൽ
ആദ്യമായ് കണ്ടതും
ഒരു പനീർ പൂവുമായ്
നിൻ മുന്നിൽ വന്നതും
പിന്നെ പിന്നെ
അകലുവാൻ ആകാതെ
നമ്മളൊന്നായ്
ചേർന്ന നാളിതുവരെ
എല്ലാം ഇന്നലെ
എന്നപോൽ കണ്മുന്നിൽ
മിന്നി മറയുന്നു
നീ അറിയുന്നുവോ?
പിരിയുവാൻ നേരമാകുന്നു
മൽ സഖി
വ്രണിത മോഹങ്ങൾ
ആർത്തു ചിലമ്പുന്നു
പകുതി ജീവനാം
നീ അടർനീടവേ
മറു പാതിയോ
ശ്വാസത്തിനായ് കേഴുന്നു
ഒരു ചിതാഗോളമായിനീ
ഉയരവേ
ചുടുനിണം പോലെ
കണ്ണുനീർ തുള്ളികൾ
പെയ്തു പോകാതെ
നിശ്ചല മായിതാ
മുറുകി വരിയും
മരവിപ്പിന്റെ ശക്തിയിൽ
ചടുല ചിന്തയും
ബന്ധിതമാകുന്നു
കാലമേ നിന്റെ
ക്രൂരതക്കിപ്പോഴും
ഒരു പിശാചിൻ
ക്രൗര്യ സ്മേരമോ?
പകുതി പിന്നിടും
മുൻപ് നീ അവനെയും
വേർപെടുത്തി
കവർന്നെടുക്കുന്നുവോ?
ഇല്ല പിരിയാൻ
കഴിയില്ലെനിക്കിനി
നിന്നോടൊപ്പം
എൻ ആത്മാവ് ചേരുന്നു.