Galaxystar
Wellknown Ace
അവളും അവനും
നീലാകാശത്തോളം
സഞ്ചരിച്ചു..
ഒരു മയിൽപ്പീലിത്തുണ്ടു പോലെ അവൻ
ഇന്നും
അവളുടെ ഹൃദയത്തെ
തഴുകി കൊണ്ട്
അരികെത്തന്നെയുണ്ട്.
പുഴയുടെ ഒഴുക്ക്
നിലച്ചു ശ്വാസം വിടാൻ
വയ്യാതെയായി..
ഓണക്കാല വർണ്ണപകിട്ടുകൾ
എന്നോ മറഞ്ഞ
ഓർമ്മകൾ മാത്രം..
എങ്കിലും വിരിയുന്നുണ്ട്
തൊടിയിൽ
ചെമ്പരത്തിയും
നീലശംഖുപുഷ്പവും
നന്ത്യാർവട്ടവും
പനിമലരും..
നോവുകൾ
പകുത്തെടുത്ത്
പാതിയായ ജീവനോടുള്ള
കടപ്പാട് തീർക്കുവാൻ
സാധിക്കുകയില്ലയെങ്കിലും..
ആ ഓർമ്മയിൽ
അവളൊരു
പൗർണ്ണമി തിങ്കളായി
തീർന്നിരിക്കാം..
വീണ്ടുമാ ഹൃദയം
കൊലുസിൻ
ഭംഗി അണിഞ്ഞിരിക്കാം..
മുടിയിഴയിലവന്റെ
സ്നേഹം
സൗഗന്ധികപ്പൂവിനെ
ചേർത്തു വെച്ചിരിക്കാം
അതിനിഗൂഢമായ്..
നീലാകാശത്തോളം
സഞ്ചരിച്ചു..
ഒരു മയിൽപ്പീലിത്തുണ്ടു പോലെ അവൻ
ഇന്നും
അവളുടെ ഹൃദയത്തെ
തഴുകി കൊണ്ട്
അരികെത്തന്നെയുണ്ട്.
പുഴയുടെ ഒഴുക്ക്
നിലച്ചു ശ്വാസം വിടാൻ
വയ്യാതെയായി..
ഓണക്കാല വർണ്ണപകിട്ടുകൾ
എന്നോ മറഞ്ഞ
ഓർമ്മകൾ മാത്രം..
എങ്കിലും വിരിയുന്നുണ്ട്
തൊടിയിൽ
ചെമ്പരത്തിയും
നീലശംഖുപുഷ്പവും
നന്ത്യാർവട്ടവും
പനിമലരും..
നോവുകൾ
പകുത്തെടുത്ത്
പാതിയായ ജീവനോടുള്ള
കടപ്പാട് തീർക്കുവാൻ
സാധിക്കുകയില്ലയെങ്കിലും..
ആ ഓർമ്മയിൽ
അവളൊരു
പൗർണ്ണമി തിങ്കളായി
തീർന്നിരിക്കാം..
വീണ്ടുമാ ഹൃദയം
കൊലുസിൻ
ഭംഗി അണിഞ്ഞിരിക്കാം..
മുടിയിഴയിലവന്റെ
സ്നേഹം
സൗഗന്ധികപ്പൂവിനെ
ചേർത്തു വെച്ചിരിക്കാം
അതിനിഗൂഢമായ്..