Galaxystar
Wellknown Ace
അറിഞ്ഞോ അറിയാതെയോ നമ്മൾ ഓരോരുത്തരും കൂടെ കൂട്ടിയ
ചില ബന്ധങ്ങളുണ്ട്...
ആത്മാവിൽ തൊട്ടറിഞ്ഞ...
ആഴത്തിൽ വേരൂന്നിയ
ചില ബന്ധങ്ങൾ....
പ്രണയമെന്ന പേരിട്ട് വിളിക്കാനാവാത്തവ...
സൗഹൃദമെന്ന വാക്കിൽ
ഒതുക്കി നിർത്താനാവത്തവ...
ഹൃദയത്തെ ഹൃദയം കൊണ്ടറിയുന്ന നിമിഷങ്ങളിൽ നമുക്ക് തുണയായി
കൂടെ കൂടിയവർ...
പലപ്പോഴും നമ്മൾ അവരെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല...
നമുക്ക് ഒരാവശ്യം വരുവോളം...
നമ്മുടേതെന്ന് കരുതി നമ്മൾ ചേർത്തുപിടിച്ചവർ എല്ലാം നമ്മെ
തനിച്ചാക്കി പോവുന്ന നിമിഷങ്ങളിൽ...
ഇനിയെന്ത് എന്നറിയാതെ
ഒരു ദീർഘനിശ്വാസത്തിനപ്പുറം
ജീവിതം ഒരു ചോദ്യമായി അവശേഷിക്കുമ്പോൾ അത്രമേൽ
നമ്മെ അൽഭുതപെടുത്തിക്കൊണ്ട്
നമ്മോട് ചേർന്ന് നിന്നവർ....
ഇത്രനാൾ ഇവർ എവിടെയായിരുന്നു എന്നോർത്ത് നമ്മൾ അതിശയിച്ചിട്ടുണ്ടാവാം....
അവരുടെ കരുതലും സ്നേഹവും
ഒരുമാത്ര നമ്മെ കരിയിപ്പിച്ചിട്ടുണ്ടാവാം...
പേരിട്ട് വിളിക്കാൻ ഒരു ബന്ധവും അവകാശപ്പെടാൻ ഇല്ലാത്തവർ ആയിരിക്കുമവർ...
പക്ഷേ അവരെ കഴിഞ്ഞ് മറ്റൊരാളെ ആഗ്രഹിക്കാത്ത വണ്ണം നമ്മെ
ജീവനോടും ജീവിതത്തോടും
ചേർത്ത് നിർത്തുന്നവർ....
നമ്മുടെ ഓരോരുത്തരുടെയും
ജീവിതത്തിൽ ഉണ്ടവർ...
ഒരുപക്ഷേ ഇനിയും നമ്മൾ കണ്ടുമുട്ടാത്തവർ...
നമ്മെ സ്നേഹിക്കാത്ത...
നമ്മെ ചേർത്തുപിടിക്കാത്ത...
ആർക്കൊക്കെയോ വേണ്ടി
നാം വാശി പിടിക്കുമ്പോൾ
നമ്മൾ പോലുമറിയാതെ
നമുക്ക് തുണയാവുന്നവർ....❤