തനിച്ചായി പോയപ്പോ മുതൽ വാശി ആണ് ഒരുക്കലും ആർക്കും വേണ്ടിയും കരയരുതെന്ന് അതിപ്പോഴും അങ്ങനെ തന്നെ ഒരു കനൽ ആയിട്ട് ഇങ്ങനെ എരിയുന്നുണ്ട് ഒരു പക്ഷെ എന്നോട് സംസാരിക്കുന്നവർക് എല്ലാർക്കും ഞാൻ ഒരു ദേഷ്യകാരനും മറ്റുള്ളവരെ കളിയാക്കി ഇരിക്കണ ഒരാളായിട്ടേ തോന്നു എന്നാലും എന്നെ മനസിലാക്കിയർവർ പോലും അത് ചിലപ്പോ എന്നോട് ചോദിക്കാറുണ്ട് നീ എന്താ ഇങ്ങനെ എന്ന് ചിലപ്പോ ഞാൻ കടന്നു വന്ന വഴി അങ്ങനെ ആയത് കൊണ്ടാവും ഞാൻ ഇങ്ങനെ ആയി പോയെ പിറന്നു വീണ പാദകൽപോലും ഒരുപാട് വേദനകൾ സമ്മാനിച്ചത് കൊണ്ട് ഞാൻ ഇങ്ങനെ ആയിപോയി എന്നാലും ആരേലും വേദനിപ്പിക്കാൻ ഞാൻ ശ്രെമിച്ചട്ടില്ല കാരണം ഞാൻ കാരണം ആരും വിഷമിക്കരുത് എന്ന് ചോദിക്കുന്നവൻ ആണ് ഞാൻ മനസ്സിൽ ഒരായിരം കനവുകൾ ചേർത്ത് വെച്ച് അത് ഒരു നിമിഷം കൊണ്ട് ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന ഒരുതരം മരവിച്ച അവസ്ഥ ആണ് അത് പറയുമ്പോൾ എന്നെക്കാളും ആയിരം മുറിവുകൾ ഉണ്ടായവർ ഉണ്ടാകും എന്നാലും വേദന വേദന തന്നെ ആണല്ലോ അത് പലർക്കും പല രീതീൽ ആണെന്ന് മാത്രം സ്നേഹിച്ചവരൊക്കെ നഷ്ടപ്പെട്ടപ്പോൾ മുതൽ ഒന്നിന് മുന്നിലും അടിയറവ് പറയരുതെന്ന് ഉള്ള വാശി ആണ് അത് എങ്ങനെ മറ്റുള്ളവർ എടുക്കും എന്ന് എനിക്ക് അറിയില്ല എന്തായാലും ഞാൻ ഇങ്ങനെ ആണ് അത് അന്നും ഇന്നും എന്നും