kannan8043
Newbie
ഒരു ഇരുട്ടു മൂടിയ രാത്രിയിൽ അവൾ എനിക്ക് ഒരു മെസ്സേജ് അയച്ചു ആ ഒരു മെസ്സേജ് ഞാൻ വായിച്ചു മറുപടി കൊടുത്തു തുടങ്ങിയപ്പോൾ മുതൽ അവൾ പതിയെ പതിയെ എന്റെ ആരൊക്കെയോ ആയി ഒരു നാൾ മുഴുവനും സംസാരിച്ചിട്ടും തീരത്തെ ഇങ്ങനെ അവൾക് വേണ്ടി ഉറക്കം കളയാൻ തുടങ്ങി അവൾ ഒരു പക്ഷെ എന്നെ അങ്ങനെ ആവില്ല കണ്ടിട്ടുണ്ടാവുക എന്നെ അറിയാവുന്ന ആരും എന്നെ ഇഷ്ട്ടപെടാനും സാധ്യത വളരെ കുറവാണു എന്നിട്ടും എന്തോ ഒന്ന് അവളിലേക്കു എന്നെ വല്ലാതെ അടുപ്പിച്ചു എന്റെ എല്ലാ കാര്യങ്ങളും അവളോട് പറയാൻ തുടങ്ങി അന്ന് അവൾ എന്റെ സുഹൃത്തായി പതിയെ പതിയെ അവളിലേക്കു കൂടുതൽ അടുക്കുന്നതുപോലെ എനിക്ക് തോന്നി ഞാൻ ആലോചിച്ചു ഇത്രമാത്രം അവളോട് സംസാരിക്കാനും അവളോട് എന്റെ കാര്യങ്ങൾ പറയുന്നതും എന്തിനാണ് ആരാണ് അവൾ എന്റെ ആരും അല്ല ആവിശ്യം ഇല്ലാത്ത പരിപാടിക്ക് വെറുതെ പോവണ്ട എന്ന് മനസ്സിൽ ഒരുപാട് തവണ പറഞ്ഞ് എന്നാലും നമ്മുടെ മനസ് അങ്ങനെ ആണല്ലോ തെക്കോട്ടു പോകാൻ പറഞ്ഞ വടക്കോട്ട് പോകും എന്താ ലെ അവസ്ഥ അങ്ങനെ അവൾ എന്റെ ഊണിലും ഉറക്കത്തിലും ഒക്കെ പാതിയായി അവളുടെ ഓരോ ചലനവും എനിക്ക് മനസിലാകുന്ന വിധത്തിൽ ആയി എന്നാലും ചിലർ പറയും ഓൺലൈൻ love ഒക്കെ പോകും ഒന്ന് കാണുക പോലും ചെയ്യാതെ എങ്ങനെ പ്രേമിക്കാൻ പറ്റും എന്ന് എന്നാലും എങ്ങനെയോ പറ്റിപ്പോയി രമണ അവളുടെ കണ്ണുകൾ ആയിരുന്നു എന്നെ ഇങ്ങനെ പിടിച്ചു നിർത്തിയത് അവൾ പറയുന്നതും കെട്ട് അവളുടെ വായിൽ ഇരിക്കണ തെറിയും കെട്ട് ഇങ്ങനെ ഇരിക്കാൻ തുടങ്ങി എന്നാലും അവൾ ഒരു ദിവസം എന്നെ വിട്ട് പോകും എന്നെനിക്ക് അറിയാം അത്കൊണ്ട് തന്നെ എല്ലാം മറക്കാൻ ഞാൻ ശ്രെമിച്ചു എന്നാലും അവളുടെ കണ്ണിലേക്കു നോക്കുമ്പോൾ ഒന്നും മറക്കാൻ തോന്നാറില്ല അങ്ങനെ കുറച്ചു മാസങ്ങൾ കടന്നു പോയി കൂടെ അവളും ഒരു നിഴലായി മാറി എന്നും അവളെന്നെ പോൾ തലയണിയും കെട്ടിപിടിച്ചു ഉറങ്ങി തുടങ്ങി ഇനി ഒരിക്കലും അവൾ എന്റെ ആവില്ല എന്ന് എന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കാൻ കൊറേ കഷ്ടപ്പെട്ടു അങ്ങനെ അവളും എനിക്ക് ഒരു ഓർമ ആയി