പറയാൻ വാക്കുകൾ ഇല്ലാതെ വെമ്പൽ കൊണ്ടിട്ടുണ്ടോ? വികാരം ഒരു പാറ കല്ല് പോലെ നെഞ്ചിലേറ്റി ഏങ്ങൽ അടിച്ചിട്ടുണ്ടോ? പറയാൻ ചുണ്ടുകൾ വിറ കൊള്ളുമ്പോൾ അതിലേറെ വേഗത്തിൽ കണ്ണു നീർ ഉരുണ്ടു കവിൾ തടത്തിലൂടെ പെയ്തിറങ്ങിയിട്ടുണ്ടോ? എങ്കിൽ അതായിരുന്നു ഒരു നിഷ്കളങ്കതയുടെ പ്രതിരൂപം. കളങ്കമേതും ഇല്ലാത്ത, ഒരു കണ്ണാടിക്ക് മുന്നിൽ തെളിയുന്ന രൂപം പോലെ തെളിഞ്ഞു കാണാം മനസ്സ്... പറയാൻ മറന്ന പരിഭവങ്ങൾ പോലെ...

