zreenuuu
Wellknown Ace
പണ്ട് നിന്നെ കണ്ടാൽ, പൂക്കൾ പോലും കൂടുതൽ പൂക്കുന്നത് പോലെ തോന്നും..
വാക്കുകൾ മഴപോലെ ഒഴുകി വന്നിരുന്ന നീ, ഇന്ന്, കടലിന്റെ അടിത്തട്ടിലെപോലെ നിശബ്ദം... ഒന്നുകിൽ നമ്മുടെ ഇടയിൽ കാലം ഒരു മതിൽ പണിതോ, അല്ലെങ്കിൽ പറഞ്ഞുപോകാത്ത വാക്കുകൾ ഹൃദയത്തിൽ അടിഞ്ഞു കല്ലായതോ?
എത്ര പറഞ്ഞാലും കേൾക്കുന്ന, ചിരിക്കുമ്പോൾ ലോകം പ്രകാശിക്കുന്ന ആ കൂട്ടുകാരി ഇന്ന് അകലെ നിന്ന് നോക്കുന്ന ഒരു പ്രതിബിംബം മാത്രം... നിന്റെ ചിരി നിന്റെ ശബ്ദം, എന്റെ ഓർമയിൽ ഇന്നും മുഴങ്ങുന്നു.. പക്ഷെ, ഇപ്പോൾ നിന്റെ കണ്ണുകൾ മാത്രം പഴയ കഥകൾ പറഞ്ഞു തരുന്നു...വാക്കുകളില്ലാതെ.......