നെഞ്ചിലേറ്റിയ മഴ
സ്നേഹം തുളുമ്പും ഉള്ളിൻ്റെ നോവ് കണ്ടിട്ടുമെന്തേ കാണാതെ പോകുന്നു...
ഇരുൾ നിറഞ്ഞ രാവുകൾ
നീലവെളിച്ചം കൊണ്ട്, പകലുകൾ
അക്കിയതോർമയില്ലേ?
കടലിൻ്റെ ഇരമ്പൽ, നമ്മിലെ
ഈണമായതും ഓർമയില്ലേ?
ഓർമകളെല്ലാം എനിക്ക് മാത്രം
സ്വന്തമായി തന്നു നീ മടങ്ങി...
എന്നിൽ പതിക്കുന്ന ഓരോ
മഴത്തുള്ളിയും നിയായി എന്നിൽ
ചേർത്തുവച്ചു ഞാനും...
നമ്മിൽ അന്ന് ചിതറിയ
ഓരോ മണൽതരിയിലും,
നമ്മുടെ ഗന്ധം അലിഞ്ഞു
ചേർന്നിരുന്നതും, നീ മറന്നോ..
ഒരു കാലവർഷം എന്നിൽ
പകുത്ത് തന്നതും മറന്നുവോ നീ?
മഴയെ കാൾ നീ മൺവാസന നെഞ്ചിലേറ്റി...
ഞാനോ, ആ മഴയെ നീയായിയും നെഞ്ചിലേറ്റി...
കാർമേഘവും, കാറ്റും
നമ്മെ അകറ്റിയെങ്കിലും,
പ്രിയാ എന്നുമെൻ ശ്വാസം,
നിനക്കായി മാത്രം...
സ്നേഹം തുളുമ്പും ഉള്ളിൻ്റെ നോവ് കണ്ടിട്ടുമെന്തേ കാണാതെ പോകുന്നു...
ഇരുൾ നിറഞ്ഞ രാവുകൾ
നീലവെളിച്ചം കൊണ്ട്, പകലുകൾ
അക്കിയതോർമയില്ലേ?
കടലിൻ്റെ ഇരമ്പൽ, നമ്മിലെ
ഈണമായതും ഓർമയില്ലേ?
ഓർമകളെല്ലാം എനിക്ക് മാത്രം
സ്വന്തമായി തന്നു നീ മടങ്ങി...
എന്നിൽ പതിക്കുന്ന ഓരോ
മഴത്തുള്ളിയും നിയായി എന്നിൽ
ചേർത്തുവച്ചു ഞാനും...
നമ്മിൽ അന്ന് ചിതറിയ
ഓരോ മണൽതരിയിലും,
നമ്മുടെ ഗന്ധം അലിഞ്ഞു
ചേർന്നിരുന്നതും, നീ മറന്നോ..
ഒരു കാലവർഷം എന്നിൽ
പകുത്ത് തന്നതും മറന്നുവോ നീ?
മഴയെ കാൾ നീ മൺവാസന നെഞ്ചിലേറ്റി...
ഞാനോ, ആ മഴയെ നീയായിയും നെഞ്ചിലേറ്റി...
കാർമേഘവും, കാറ്റും
നമ്മെ അകറ്റിയെങ്കിലും,
പ്രിയാ എന്നുമെൻ ശ്വാസം,
നിനക്കായി മാത്രം...

Last edited: