പച്ചയിലകളുടെ ഗന്ധം വീശുന്ന കാറ്റിനെ വകഞ്ഞു മാറ്റി ഓരോ ഇലകളും.. ചീവീടുകളുടെ ശബ്ദകോലാഹലങ്ങൾ ആ രാത്രിയുടെ നിശബ്ദത ഭേദിച്ചു..ആകാശം നൂല് പൊട്ടിയ മുത്തു മാല വിതറിയ നിലം കണക്കെ പരന്നു.. ഓരോ മരച്ചില്ലകൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന നിലാ വെളിച്ചം.. പകലിനെക്കാൾ എന്ത് കൊണ്ടും മനോഹരം ഈ രാത്രിക്ക് തന്നെ..ചിന്തകളിൽ ചൂട് പിടിപ്പിക്കുന്ന ഗസലിന്റെ ഈണവും..

