ഏട്ടൻ പോകുമ്പോഴാണ് അമ്മ ആദ്യമായി കരയുന്നത് കണ്ടത് … ഏട്ടനും ആദ്യമായി വിഷമിച്ചു കണ്ടത് അന്നാണ് …
തിരികെ വഴി നീളെ അമ്മ ഒന്നും മിണ്ടാതെ പുറത്തു നോക്കി ഇരിക്കുകയായിരുന്നു ..
വീട്ടിലെ പ്രാരാബ്ധങ്ങൾ കണ്ട് പോവാൻ നിർബന്ധിച്ചത് അച്ഛനായിരുന്നു …പക്ഷെ കണ്ണ് നിറയുന്നില്ലെന്നേ ഉള്ളു ഉള്ളിൽ കുത്തി ഒഴുകുന്ന കണ്ണുനീർ ഉണ്ട് അച്ഛനും …
വീടെത്തിയപ്പോൾ ആണ് ഏട്ടൻ പാതി കഴിച്ച പ്ലേറ്റ് കാണുന്നത് ..പാവം സങ്കടം കൊണ്ട് കാര്യമായി ഒന്നും കഴിച്ചില്ല …
ഇനി രാത്രി അമ്മക്ക് അവനെ കാത്തു നിക്കണ്ടാ .. പക്ഷെ ഏട്ടൻ വീട്ടിൽ ഇല്ലെന്നത് ഉൾക്കൊള്ളാൻ സമയം എടുക്കും .. ഏട്ടനിഷ്ടമുള്ള കറികൾ തന്നെയാവും അമ്മ ആദ്യം വെക്കുക .. ഏട്ടന്റെ റൂമിൽ ഏട്ടൻ ഉണ്ടെന്നു തന്നാണ് മനസ്സ് പറയുക .. എത്രയൊക്കെ അടുക്കി വൃത്തിയിൽ വെച്ചാലും ഏട്ടൻ ഉള്ളപ്പോൾ അതൊക്കെ അലങ്കോലമായിരിക്കും …
ഏട്ടൻ പോയ ആ വൈകുന്നേരങ്ങളിൽ നിശബ്ദമായ ആ വീട് ഏട്ടന്റെ ആദ്യ വിളിയും കാത്തിരിക്കും …