
എന്റെ ഹൃദയം തരനായി അന്ന് നിന്നെ കാത്തു ഞാൻ ആ വാകച്ചുവട്ടിൽ നിന്നത് നീ ഓർക്കുന്നുണ്ടോ? പല നാളുകൾ കഴിഞ്ഞിട്ടും ഞാൻ അത് മറന്നിട്ടില്ല... അന്ന് നീ എന്നെ പറ്റിച്ചുവോ? അതോ എന്നോടായി മാത്രം പ്രണയം നടിച്ചുവോ? നിന്റെ ഒരു അഭിപ്രായമെങ്കിലും നിനക്ക് എന്നോടായി പറയാമായിരുന്നു... അങ്ങനെയെങ്കിലും നീ എന്നോട് അവസാനമായി ഒന്ന് മിണ്ടുമല്ലോ... പക്ഷെ നിന്നോട് ഞാൻ വീണ്ടും കുറേ ദിവസങ്ങൾക്കു ശേഷം സംസാരിച്ചു... പക്ഷെ അന്നും നീ ചെയ്തത്നി ഞാൻ നക്കായി കരുതി വച്ച വാകപ്പൂവിനെ ചവിട്ടി അറയ്ക്കുകയായിരുന്നു. അതിനു ശേഷം എന്നിൽ പ്രണയത്തിന്റെ പൂവണിഞ്ഞിട്ടില്ല... ഞാൻ തന്നെ മറ്റുള്ളവരെ പറ്റിക്കാൻ തുടങ്ങി.. ആദ്യം അത് ആരോടും പറയില്ലായിരുന്നു, പക്ഷെ ഇപ്പൊ ഞാൻ ഇങ്ങനെയാണ് എന്ന് തുറന്ന് പറയാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം നീ ചെയ്തതുപോലെ ഞാനും ചെയ്താൽ നമ്മൾ തമ്മിൽ എന്ത് വ്യത്യാസം...?!
ആ വാകമരം ഒടുവിൽ ഒടിഞ്ഞു വീണിരിക്കുന്നു... ഇനി അത് കാറ്റത്താടില്ല, പൂമൊട്ടുകൾ ഇടില്ല, പൂത്തുലഞ്ഞു നിൽക്കില്ല, എന്തിന് നിന്റെ സ്നേഹത്തിന് വേണ്ടി എന്നല്ല ആരുടേയും സ്നേഹത്തിന് വേണ്ടി കാത്തിരിക്കില്ല... മരം നശിച്ചതോടൊപ്പം അതിൽ വസിച്ച ഞാനാകുന്ന പക്ഷിയും മരണപ്പെട്ടു...

HAPPILY EVER AFTER!!!!
