
"ഇപ്പൊ നിന്നെ കാണാൻ നല്ല ചേലുണ്ട് കേട്ടോ... ഇതാണ് നിനക്ക് ചേരുന്നത്" അവൻ സ്നേഹത്തോടെ എന്നെ അഭിനന്ദിച്ചു. ഞാൻ നല്ല സന്തോഷത്തിൽ ആയിരുന്നു.
ജാനു, നീ എന്നെ പ്രണയിച്ചിരുന്നോ?? അവന്റെ ചോദ്യം കേട്ട് ഞാൻ അൽപനേരം ചിന്തിച്ചു.. അതെന്താ നീ അങ്ങനെ ചോദിച്ചേ? നിന്നോട് എനിക്ക് പ്രണയം തോന്നുവാടി.... എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു... പല വശങ്ങളിൽ നിന്നും പ്രണയത്തിന്റെ പല രീതികളും ഭാവങ്ങളും ഞാൻ ഈയിടെയായി അനുഭവിക്കുന്നു... ആരോട് എന്താണ് മറുപടി നൽകേണ്ടത് എന്ന് അറിയില്ല. ഒരാളോട് മാത്രമായി എങ്ങനെയാ സ്നേഹം തുറന്ന് കാണിക്കുക... ഞാൻ ആഗ്രഹിച്ചവരുടെ ഒക്കെ interest വേറെ പലരോടും ആണ്... പക്ഷെ ഞാൻ എന്റെ മനസ്സിൽ കൂടി ചിന്തിച്ചിട്ടില്ലാത്തവർ അതാ എന്നെ സ്നേഹിക്കുന്നു... ആരുടെ സ്നേഹം തിരിച്ചറിയണം എന്ന് എനിക്ക് അറിയില്ല... പലരോടായി പല രീതിയിൽ ഞാൻ സ്നേഹം പ്രകടിപ്പിക്കുന്നു. ആര് എന്ത് പറഞ്ഞാലും അതിന് positive ആയിട്ട് ഒരു മറുപടി ഞാൻ എല്ലാവർക്കും കൊടുത്ത് തുടങ്ങി.... ഞാൻ എന്ന് മുതലാണ് ഇങ്ങനെ ചെയ്യാൻ തുടങ്ങിയത്, ഒരു പിടിയും കിട്ടുന്നില്ല...അങ്ങനെ ഒരുപാട് പേരുടെ പ്രണയിനി ആയി ഇന്ന് മാറിയിരിക്കുകയാണ് ഞാൻ... അവരിൽ പലരോടും ഞാൻ എന്നെ പറ്റി വിശദീകരിച്ചിട്ടുണ്ട്. ഞാൻ എന്താണെന്നും എന്തായിരുന്നുവെന്നും ഇനി എങ്ങനെയായിരിക്കുമെന്നും... അത് തിരിച്ചറിഞ്ഞിട്ടും എന്നെ പ്രണയിക്കുന്നവരോ??? ഇപ്പോൾ ഈ ചിന്തകൾ മാത്രമാണ് മനസ്സിൽ... ഞാൻ ആരെയെങ്കിലും പറ്റിക്കുന്നുണ്ടോ???
എങ്കിലും ഇന്ന് പലർക്കും പല രീതിയിൽ ആണ് എന്നെ വേണ്ടത്... അങ്ങനെ നിന്ന് കൊടുക്കുന്നതിലും ഞാൻ സന്തുഷ്ടയാണ്... കാരണം ചിലപ്പോൾ അതെനിക്കും ഒരു pleasure തേരുന്നു...

ഇത് വായിക്കുന്നവർക്ക് എന്നെ പറ്റി പലതും തോന്നാം... എന്നാൽ നിങ്ങൾ മനസ്സിലാക്കുക അത് തോന്നൽ അല്ല തികച്ചും സത്യം ആണ്...