ചിലർ സമ്പന്നരായി സന്തോഷത്തോടെ ജീവിക്കുന്നു, വേറെ ചിലർ പണം ഇല്ലാതെ സന്തോഷത്തോടെ ജീവിക്കുന്നു, മറ്റു ചിലർ പണവും, സന്തോഷവും ഇല്ലാതെ ജീവിക്കുന്നു, ആരോഗ്യമില്ലാതെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവരും ഉണ്ട്, അവർക്ക് വേണ്ടത് പണം അല്ല ആഹാരവും നഷ്ടപെട്ട ആരോഗ്യവും ആണ്. ഭൂലോകത്ത് ഒരുപാട് ജീവനുകൾ ഉണ്ട് അതിൽ ഒരു ജീവൻ ആണ് മനുഷ്യൻ എന്നാൽ മനുഷ്യൻ ചില ജീവികളെ ലാളിച്ചു വളർത്തുന്നു, ചില ജീവികളെ ക്രൂരമായി കൊല്ലുന്നു. പട്ടിയെ വളർത്തുമ്പോൾ പന്നിയെ കൊല്ലുന്നു.... അവയ്ക് വികാരം ഇല്ലെന്നാണോ?? മനുഷ്യൻ കത്തിയുമായി ഇവയ്ക്ക് മുന്നിൽ വരുമ്പോൾ, മരണത്തെ മുന്നിൽ കാണുമ്പോൾ, അതിന്റെ നിസഹായാവസ്ഥ ഓർക്കുമ്പോൾ പ്രപഞ്ചത്തിന്റെ അർഥം എന്താണ് നീധി എന്താണ് എന്ന് മനസിലാക്കാൻ കഴിയുന്നില്ല. എന്നാൽ തന്നെ സ്വാദിഷ്ടമായ ഈ മാംസം പ്ലേറ്റ് ഇന് മുന്നിൽ വെയ്ക്കുമ്പോൾ, വായിൽ നിന്ന് വെള്ളം ഒലിക്കുമ്പോൾ, മനുഷ്യൻ അറിയുന്നില്ല, ഓർക്കുന്നില്ല, തന്റെ ശരീരവും മാംസം ആണെന്ന്...
ശ്രീനു.
ശ്രീനു.